query_builder Fri 25 Mar 2022 4:44 pm
visibility 514
നാദാപുരം:മണ്ഡലം മുസ് ലിം ലീഗ് സംഗമവും പണാറത്തിനെ ആദരിക്കലും സമാപിച്ചു. സംസ്ഥാന സിക്രട്ടറി എം.കെ മുനീർ ഉദ്ഘാ
ടനം ചെയ്തു. പൊതുപ്രവർത്തനത്തിൽ സർവ്വരാലും അംഗീകരിക്കപ്പെടുക എന്നത് അപൂർവ്വ നേ
ട്ട മാണെ ന്നും അത് നേടിയെടുക്കാൻ കഴിഞ്ഞു എന്നതാണ് പണാറത് കുഞ്ഞി മുഹമ്മദിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.എച് മുഹമ്മദ് കോയയും
പണാറത്തും തമ്മിലുള്ള കുടുംബ സൗഹൃദവും അദ്ദേഹം പങ്കു വെച്ചു. മണ്ഡലംപ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു.
ജില്ലാ സിക്രട്ടറി എം.എ റസാഖ് മാസ്റ്റർ, സി.പി അസീസ്, അഹ്മദ് പുന്നക്കൽ , സി.കെ സുബൈർ, ബംഗ്ലത്ത് മുഹമ്മദ്, എം.പി ജഅഫർ ,എൻ.കെ മൂസ, ടി.കെ അമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച പാർട്ടി ഘടകങ്ങളെയും അംഗങ്ങളെയും ചടങ്ങിൽ
ആദരിച്ചു.