query_builder Fri 25 Mar 2022 5:42 pm
visibility 501
കത്തുന്ന ചൂടില്‍ കൊടകര ടൗണിലെത്തുന്നവര്‍ക്ക് ദാഹമകറ്റുന്നതിന് കൊടകര പഞ്ചായത്തംഗങ്ങള്‍ സംഭാരവിതരണം നടത്തി. പഞ്ചായത്തോഫീസിന് മുമ്പില്‍ നടന്ന സൗജന്യ വേനല്‍ സംഭാര വിതരണം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി.രജീഷ് അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷരായ ദിവ്യ ഷാജു, ജോയ് നെല്ലിശ്ശേരി, അംഗങ്ങളായ ടി.വി. പ്രജിത്ത് , കെ.വി.നന്ദകുമാര്‍, ബിജി ഡേവീസ്, ഷീബ ജോഷി, സജിനി സന്തോഷ്, സി.ഡി.സിബി, സി.എ.റെക്‌സ്, എം.എം.ഗോപാലന്‍ , ഷിനി ജെയ്‌സണ്‍, സെക്രട്ടറി കെ.അജിത , കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ എ.ആര്‍. രാജേശ്വരി ,പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.