news bank logo
Priyeshkumar Enlight News Koyilandy
9

Followers

query_builder Fri 25 Mar 2022 5:58 pm

visibility 567

ഫെഡറൽ ബാങ്കിൽ പത്താം ക്ലാസുകാർക്ക് അവസരം

ഫെഡറൽ ബാങ്ക് ബ്രാഞ്ചുകളിലേക്ക് പത്താം ക്ലാസുകാർക്ക് അവസരം ബാങ്ക്മാൻ, പാർട്ട്ടൈം സ്വീപ്പർ തസ്തികകളിലാണ് നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചത്. വിജ്ഞാപനം www.federalbank.co.inൽ കരിയർ ലിങ്കിൽ. അപേക്ഷഇപ്പോൾ സമർപ്പിക്കാം. അവസാന തീയതി ഏപ്രിൽ 30 ആണ്.


ബാങ്ക്മാൻ തസ്തികക്ക് പത്താംക്ലാസ്/SSLC/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. ബിരുദധാരികളെ പരിഗണിക്കില്ല. പ്രായപരിധി 1-1-2022ൽ 18-20 വയസ്സ്. 1-1-2002നും 1.1.2004നും മധ്യേ ജനിച്ചവരാകണം. താൽക്കാലിക ബാങ്ക്മാൻ/ഡ്രൈവറായി ജോലിനോക്കിയിട്ടുള്ളവർക്കും പട്ടികജാതി/വർഗക്കാർക്കും 5 വർഷം വരെ പ്രായപരിധിയിൽ ഇളവുണ്ട്. ബാങ്ക് സ്ഥിതിചെയ്യുന്ന ജില്ലകളിൽ സ്ഥിരതാമസക്കാരനാകണം. കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ അറിയണം. എം.എസ്. ഓഫിസിൽ ഒരു മാസത്തെ പരിശീലനം നേടിയിരിക്കണം. ഡ്രൈവിങ് ലൈസൻസുള്ളവർക്ക് മുൻഗണന. ശമ്പള നിരക്ക് 14,500-28,145 രൂപ.


പാർട്ട്ടൈം സ്വീപ്പർ തസ്തികക്ക്പത്താംക്ലാസ് പരീക്ഷ പാസായവരെ പരിഗണിക്കില്ല. പ്രായപരിധി 35-55 വയസ്സ്. 20 കിലോമീറ്റർ ചുറ്റളവിൽ സ്ഥിരതാമസക്കാരാ

യിരിക്കണം. പട്ടികജാതി/വർഗക്കാർക്കും, വിധവകൾക്കും ജോലിചെയ്യാൻ കഴിയുന്ന ഭിന്നശേഷിക്കാർക്കും മുൻഗണ. ശമ്പളം 4833 രൂപ മുതൽ 10,875 രൂപ വരെയാണ്.

Related News

No content available

Latest News
news bank logo

© Copyright 2021

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward