ദയക്ക് ജില്ലയിലെ മികച്ച ജന്തുക്ഷേമ സംഘടനക്കുള്ള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ അവാര്‍ഡ്

REGIONAL

2011ല്‍ സംസ്ഥാന തലത്തില്‍ മികച്ച ജന്തു ക്ഷേമ സംഘടന ക്കുള്ള അവാര്‍ഡ് നേടിയ സംഘടന ആണ് ദയ.

ദയക്ക് ജില്ലയിലെ മികച്ച ജന്തുക്ഷേമ സംഘടനക്കുള്ള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ അവാര്‍ഡ്

 Enlight News

കാക്കനാട് : ജില്ലയിലെ മികച്ച ജന്തുക്ഷേമ സംഘടനക്കുള്ള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ അവാര്‍ഡ് മുവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദയ സംഘടന കരസ്ഥമാക്കി. എറണാകുളം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസില്‍ നിന്നും ദയ ഭാരവാഹികളായ കൃഷ്ണന്‍ ടി.ജെ, വിനീത മേനോന്‍, അമ്പിളി പുരയ്ക്കല്‍, അമലേഷ് വിജയന്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് ചെയര്‍പേഴ്‌സണ്‍ ഷൈനി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ.രചന പി എം , ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ ഗോപകുമാര്‍, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. ബേബി ജോസഫ്, സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. എല്‍ദോസ് എ എന്നിവര്‍ പങ്കെടുത്തു. 2011ല്‍ സംസ്ഥാന തലത്തില്‍ മികച്ച ജന്തു ക്ഷേമ സംഘടനക്കുള്ള അവാര്‍ഡ് നേടിയ സംഘടന ആണ് ദയ.