query_builder Sat 26 Mar 2022 4:26 am
visibility 499

പത്താം ക്ലാസ് ഗണിത പഠനത്തിന് ഒരു സൗജന്യ ആപ്പ്
കൊടുവള്ളി: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജനകീയ കലാസാംസ്‌കാരിക പ്രവര്‍ത്തനമായ ശാസ്ത്ര കലാജാഥയായ 'നാടകയാത്ര'യ്ക്ക് ഏപ്രില്‍ ആറിന് കൊടുവള്ളി മുത്തമ്പലത്ത് സ്വീകരണം നല്‍കുന്നതിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. ആറിന് രാവിലെ 10 മണിക്ക് മുത്തമ്പലം അങ്ങാടിയിലാണ് ജാഥയ്ക്ക് സ്വീകരണം നല്‍കുന്നത്. പുതിയ ചിന്തകളും ആശയങ്ങളും വര്‍ത്തമാന ജീവിത സാഹചര്യങ്ങളും ചര്‍ച്ച ചെയ്യുന്ന 'ഒന്ന്' എന്ന കലാജാഥയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത് ജിനോ ജോസഫ് ആണ്. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം കെ. വിഘ്‌നേശ്വരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ വിജീഷ് പരവരി, ആര്‍.സി. രമേശന്‍ എന്നിവര്‍ ജാഥാ പര്യടനം വിശദീകരിച്ചു. ഷറീന മജീദ്, എന്‍ ആര്‍ റിനീഷ്, പരിഷത്ത് മേഖലാ സെക്രട്ടറി പി.കെ. രാധാകൃഷ്ണന്‍, ടി.കെ. ഷാരോണ്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി നഗരസഭ കൗണ്‍സിലര്‍ അര്‍ഷ അശോകന്‍ (ചെയര്‍മാന്‍), ടി.കെ. ഷാരോണ്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Also read: തിങ്കളാഴ്ച തുടരുന്ന പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി