query_builder Sat 26 Mar 2022 6:18 am
visibility 499
ചങ്ങരംകുളം: ബൈക്കിൽ കയറ്റി വിദ്യാർത്ഥിയെ ഉപദ്രവിക്കാൻ ശ്രമിച്ചതായി പരാതി. ചങ്ങരംകുളം തരിയത്ത് സ്വദേശി പുത്തൻപീടിയക്കൽ ജമാലിന്റെ മകനായ ജെസിനെയാണ് ബൈക്കിൽ കയറ്റി ഉപദ്രവിക്കാൻ ശ്രമിച്ചത്. മൂക്കുതല സ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുകയാണ് ജെസിൻ. സ്കൂൾ വിട്ട് വൈകിട്ട് കൂട്ടുകാരുമൊത്ത് ചങ്ങരംകുളം പാറക്കൽ വരെ എത്തുകയും. പിന്നെ ജെസിൻ ഒറ്റക്ക് ആയപ്പോൾ അവിടെ നിർത്തിയിട്ടിരുന്ന ബൈക്കിൽ നിന്നും ഒരാൾ ജെസിനെ കണ്ടതോടെ അടുത്ത് വരുകയും സ്രായിക്കടവിലേക്ക് എങ്ങനെ പോകും എന്ന് ചോദിക്കുകയും ചെയ്തു. പോകാനുള്ള വഴി ജെസിൻ പറഞ്ഞു കൊടുത്തപ്പോൾ നി എങ്ങോട്ടാ പോകുന്നത് എന്ന ചോദ്യം ആയി അടുത്തത്. തരിയത്തേക്ക് ആണ് എനിക്ക് പോകേണ്ടത് എന്ന് പറയുകയും ചെയ്തു. എന്നാൽ ബൈക്കിൽ കയറിക്കോ ഞാൻ ഐനിചോട് ഇറക്കി തരാം എന്നായി. ജെസിൻ അത്രയും നടക്കേണ്ടല്ലോ എന്ന് കരുതി കയറി. കയറി ഉടൻ തന്നെ കുട്ടിയുടെ കാലിന്റെ തുടയിൽ പിടിക്കുകയും, ഒന്നും രണ്ടും തവണ പിടിച്ചപ്പോൾ ജെസിന് എന്തോ പന്തികേട് തോന്നി.മൂന്നാമതും പിടിക്കാൻ വന്നപ്പോൾ വണ്ടി ഒന്ന് സ്പീഡ് കുറഞ്ഞു ആ അവസരം നോക്കി ബൈക്കിൽ നിന്നും ജെസിൻ ചാടുകയും ചെയ്തു. കയ്യിലും, കാൽ മുട്ടിലും ചെറിയ പരുക്ക് ഉണ്ട്. കറുത്ത നിറത്തിലുള്ള മോട്ടോർ സൈക്കിൾ ആണെന്നാണ് സംശയം. അതികം പ്രായം ഇല്ലാത്ത ആളാണ് എന്നാണ് ജെസിൻ പറയുന്നത്.വീട്ടിൽ എത്തിയ ജെസിൻ വീട്ടുകാരോട് ആദ്യം സംഭവം പറയാൻ മടിച്ചിരുന്നു. വീട്ടുകാർ കയ്യിലെ പരിക്ക് കണ്ടതോടെയാണ് ഉണ്ടായ കാര്യങ്ങൾ ജെസിൻ വീട്ടുകാരോട് പറഞ്ഞത്. സ്കൂൾ വിട്ട് വരുന്ന വിദ്യാർത്ഥികൾ ഇത്തരത്തിൽ പരിജയമില്ലാത്ത ആളുകളുകളുടെ വാഹനങ്ങളിൽ കയറി വരുന്നതും, വാഹനങ്ങൾക്കായി കൈ കാട്ടുന്നതും ചങ്ങരംകുളം പ്രദേശത്തെ സ്ഥിരം കാഴ്ചയാണ്.