കെ റെയിൽ സമരം ശക്തം: കോട്ടയത്ത് സർവേ കല്ലുകൾ പിഴുതെറിഞ്ഞു

GENERAL

ഇന്ന് രാവിലെയാണ് നട്ടാശേരിയില്‍ കെ റെയില്‍ ഉദ്യോഗസ്ഥര്‍ കല്ലുകള്‍ ഇടാനായി എത്തിയത്.

കെ റെയിൽ സമരം ശക്തം: കോട്ടയത്ത് സർവേ കല്ലുകൾ പിഴുതെറിഞ്ഞു  Enlight News

പത്താം ക്ലാസ് ഗണിത പഠനത്തിന് ഒരു സൗജന്യ ആപ്പ്

കോട്ടയം: കോട്ടയത്ത് സില്‍വര്‍ ലൈന്‍ സര്‍വേ കല്ലിടല്‍ പുനരാരംഭിച്ചതോടെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച 12 അതിരടയാള കല്ലുകളും പ്രതിഷേധക്കാര്‍ പിഴുതെറിഞ്ഞു. പൊലീസുകാരും ജനങ്ങളും തമ്മില്‍ വാക്കേറ്റവും തര്‍ക്കവുമായി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് നട്ടാശേരിയില്‍ കെ റെയില്‍ ഉദ്യോഗസ്ഥര്‍ കല്ലുകള്‍ ഇടാനായി എത്തിയത്. ഉദ്യോഗസ്ഥര്‍ എത്തിയതറിഞ്ഞ് കൂടുതല്‍ സമരക്കാര്‍ സ്ഥലത്തെത്തുകയും കല്ലുകള്‍ പിഴുതെറിയുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

Also read: ജനാധിപത്യ രീതിയിലുള്ള വോട്ടെടുപ്പ് നടത്താന്‍ വെള്ളാപ്പള്ളിക്ക് പേടിയാണ്; ഗോകുലം ഗോപാലന്‍