query_builder Sat 26 Mar 2022 7:26 am
visibility 499
പത്താം ക്ലാസ് ഗണിത പഠനത്തിന് ഒരു സൗജന്യ ആപ്പ്
നിലമ്പൂർ: ആവശ്യത്തിന് പഠന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുന്ന സ്‌കൂളുകൾക്ക് ഫർണിച്ചർ വിതരണം നടത്തി ചുങ്കത്തറ പഞ്ചായത്ത്.കൊന്നമണ്ണ ജി യു പി സ്‌കൂളിന് 40 ബെഞ്ചുകളും ഡെസ്ക്കുകളും നൽകിയാണ് കുരുന്നുകൾക്ക് പഠനസൗകര്യം വിപുലപ്പെടുത്തിയത്. മെയിന്റെൻസ് ഫണ്ട് 21.5 ലക്ഷം രൂപ വിനിയോഗിച്ചാണ് മേഖലയിലെ 5 സർക്കാർ സ്ക്കൂളുകൾക്കാണ് ഫർണിച്ചറുകൾ നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സൈനബ മാമ്പള്ളി അധ്യക്ഷയായി. വാർഡ് മെമ്പറും വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സനുമായ ബിന്ദു സത്യൻ,പഞ്ചായത്ത് മെമ്പർ പുരുഷോത്തമൻ മാസ്റ്റർ, പദ്ധതി നിർവഹകണ ഉദ്യോഗസ്ഥനും പള്ളിക്കുത്ത് സ്കൂളിലെ പ്രധാന അധ്യാപകനുമായ സുനിൽകുമാർ, സ്കൂൾ പ്രധാന അധ്യാപിക സീന, പി ടി എ പ്രസിഡന്റ് പി.ബി സുഭാഷ് എന്നിവർ സംസാരിച്ചു.