query_builder Sat 26 Mar 2022 12:21 pm
visibility 550

തൃശൂർ - K റെയിലിൻ്റെ അവകാശവാദം തള്ളി റവന്യു മന്ത്രി K രാജൻ.
സാമൂഹിക ആഘാത പഠനം എതിരായാല്‍ കല്ലുകള്‍ മാറ്റുമെന്നും മന്ത്രി രാജന്‍.സിൽവർ ലൈൻ അതിരടയാള കല്ലിടാൻ റവന്യു വകുപ്പാണെന്ന K റെയിൽ വാദത്തിന് എതിരെയാണ് മന്ത്രിയുടെ വിശദീകരണം. സില്‍വര്‍ലൈന് കല്ലിടാന്‍ റവന്യൂവകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ല. എല്ലാ പദ്ധതിക്കും ഭൂമി ഏറ്റെടുക്കുന്നത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏജന്‍സിയുടെ ആവശ്യപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക ആഘാത പഠനം പദ്ധതിക്ക് എതിരായാല്‍ കല്ലുകള്‍ മാറ്റുമെന്നും റവന്യൂമന്ത്രി കെ രാജന്‍ അറിയിച്ചു. സാമൂഹിക ആഘാത പഠനം നടത്താന്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കണം. ഭൂമിയില്‍ എന്ത് പഠനം നടത്തണമെങ്കിലും കല്ലുകള്‍ സ്ഥാപിക്കണം. അതിരടയാള കല്ലിടല്‍ പൂര്‍ത്തിയാക്കിയ ശേഷം ഇത് സംബന്ധിച്ച് പഠനം നടത്തും. തുടര്‍ന്ന് പ്രായോഗികമാണെങ്കില്‍ മാത്രമാണ് ഭൂമി ഏറ്റെടുക്കലിന് നോട്ടിഫിക്കേഷന്‍ നടത്തുക