news bank logo
പ്രധാന വാർത്തകൾ
11

Followers

query_builder Sat 26 Mar 2022 7:34 am

visibility 633

കോൺഗ്രസ് മണ്ഡലം കമ്മറ്റി നടത്തിയ എം എൽ എ ഓഫീസ് സംഘർഷം

 

 കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എം എൽ എ യുടെ കെടുകാര്യസ്ഥതയും നിഷ്ക്രിയത്വവും അവസാനിപ്പിക്കണെ ന്നും, ബൈപാസ് യാഥാർത്ഥ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജയരാജ് എം എൽ എ യുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബൈപാസ് നിർദ്ദേശിക്കപ്പെട്ടിട്ട് 15 വർഷങ്ങൾ പിന്നിട്ടിട്ടും സ്ഥലം ഏറ്റെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തത് എം എൽ എ യുടെ നിഷ്ക്രിയത്വം മൂലമാണെന്നും സമീപ പട്ടണങ്ങളിലൊക്കെ ബൈപാസ് യാഥാർത്ഥ്യമായിട്ടും കാഞ്ഞിരപ്പള്ളിയിൽ ഇപ്പോഴും പദ്ധതി പേപ്പറിൽ മാത്രമാണ് എന്നും ആരോപിച്ചായിരുന്നു മാർച്ച്. 2007--2008 കാലത്ത് ഫാസ്റ്റ് ട്രാക്കിൽ ഉൾപ്പെടുത്തി ആരംഭിച്ച പദ്ധതിയാണ് ഇപ്പോഴും മുട്ടിലിഴയുന്നതെന്നും, കോടതിയിലുള്ള കേസുകൾ മുഴുവൻ തീർപ്പാക്കി 4/12/2015 ൽ അന്നത്തെ യു ഡി എഫ് സർക്കാർ 649/15 ഉത്തരവ് വഴി പൊന്നുംവിലക്ക് ഭൂമി ഏറ്റെടുക്കാൻ സ്പെഷ്യൽ തഹസിൽദാറെ നിയമിച്ചിട്ടും ഏഴു വർഷം പിന്നിടുമ്പോഴും ബൈപാസിനായി ഒരു ഇഞ്ച് ഭൂമിപോലും ഏറ്റെടുക്കാത്തതിന്റെ പിന്നിൽ എം എൽ എ യുടെ നിഷിപ്ത താൽപ്പര്യങ്ങളാണ് എന്നും ആരോപിച്ചു കൊണ്ടാണ് കോൺഗ്രസ് മണ്ഡലം കമ്മറ്റി എം എൽ എ ഓഫീസ് മാർച്ച് നടത്തിയത്.

പേട്ടക്കവലയിൽ നിന്നും ആരംഭിച്ച മാർച്ച് എം എൽ എ ഓഫീസിനു സമീപം പോലീസ് ബാരിക്കേഡുകൾ നിരത്തി തടഞ്ഞു. എം എൽ എ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ കൈക്ക് ഒടിവു പറ്റിയ കെ എസ് യു ജില്ലാ സെക്രട്ടറി കെ എൻ നൈസാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോണി കെ. ബേബിയുടെ അധ്യക്ഷതയിൽ കെ പി സി സി ജനറൽ സെക്രട്ടറി പി എ സലിം പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി പി എ ഷെമീർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് ചന്ദ്രൻ, ഡി സി സി അംഗം രഞ്ജു തോമസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജി സുനിൽ കുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ നിബു ഷൗക്കത്ത്, എം കെ ഷെമീർ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ രാജു തേക്കുംതോട്ടം, പി മോഹനൻ, ബിനു കുന്നുംപുറം, സിബു ദേവസ്യ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഫ്സൽ കളരിക്കൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിനി ജിബു, കെ എസ് യു ജില്ലാ സെക്രട്ടറി കെ എൻ നൈസാം, ഉണ്ണി ചെറിയാൻ ചീരംവേലിൽ, കാഞ്ഞിരപ്പള്ളി സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങളായ സുനി ജ സുനിൽ, തോമസുകുട്ടി ഞ ള്ളത്തുവയലിൽ, ജോബ് കെ വെട്ടം, ഫിലിപ്പ് പള്ളിവാതിൽക്കൽ എന്നിവർ പ്രസംഗിച്ചു.മാർച്ചിന് ഫസിലി കോട്ടവാതിൽക്കൽ, ഷാജി പെരുന്നേപ്പറമ്പിൽ, ഷാജി ആനിത്തോട്ടം, ഷിനാസ് കിഴക്കയിൽ, അൻവർ പുളിമൂട്ടിൽ, സജി ഇല്ലത്തുപറമ്പിൽ, സാബു കാളാന്തറ, ബെന്നി കുന്നേൽ, ജോർജുകുട്ടി മല്ലപ്പള്ളിൽ, നജീബ് കാഞ്ഞിരപ്പള്ളി, ഹാഷിം പട്ടിമറ്റം, സന്തോഷ് മണ്ണനാ നി എന്നിവർ നേതൃത്വം നൽകി.

Also read: തിങ്കളാഴ്ച തുടരുന്ന പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

Related News

No content available

Latest News
news bank logo

© Copyright 2021

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward