query_builder Sat 26 Mar 2022 9:18 am
visibility 500

കാലാ -സാംസ്കാരികരംഗത്ത് നിറസാന്നിധ്യമായ കോതമംഗലം ബോധിയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു . കലാ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം ഫോറസ്റ്റ് ഇൻട്രസ്ട്രീസ് ട്രാവൻകൂർ ചെയർമാൻ ആർ. അനിൽകുമാർ ഉത്ഘാടനം ചെയ്തു . കഴിഞ്ഞ 25 വർഷം കാലാ -സാംസ്കാരിക രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ച്ചവയ്ക്കാൻ ബോധി ക്ക് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ആഘോഷ കമ്മിറ്റി ചെയർമാൻ വിജയൻ നങ്ങേലിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമ -സീരിയൽ - നാടക നടനായ ശിവജി ഗുരുവായൂർ മുഖ്യ അഥിതിയായിരുന്നു. സി കെ വിദ്യാസാഗർ ,കെ ഒ കുര്യാക്കോസ് , എം എസ് ഷാജി , എൻ ആർ രാജശേഖരൻ , ഷിജോ ജോർജ് എന്നിവർ പ്രസംഗിച്ചു. ഒരു വർഷം മുമ്പ് സ്പീക്കർ M B രാജേഷ് ഉത്ഘാടനം ചെയ്ത രജത ജൂബിലി ആഘോഷങ്ങളിൽ മുൻ ആരോഗ്യ മന്ത്രി KK ശൈലജ ടീച്ചർ ഉത്ഘാടനം ചെയ്ത വനിതാ സെമിനാർ ഉൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. ബോധി അംഗങ്ങൾക്ക് ഓൺലൈനായി നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികൾക്ക് യോഗത്തിൽ വച്ച് സമ്മാനങ്ങൾ നൽകി.
കോതമംഗലത്തെ കലാകാരൻമാരും ബോധി കുടുംബാഗങ്ങളും നടത്തിയ കലാ സന്ധ്യ രജത ജൂബിലി ആഘോഷ സമാപനത്തിന് കൊഴുപ്പേകി.
Also read: ജനാധിപത്യ രീതിയിലുള്ള വോട്ടെടുപ്പ് നടത്താന്‍ വെള്ളാപ്പള്ളിക്ക് പേടിയാണ്; ഗോകുലം ഗോപാലന്‍