query_builder Sat 26 Mar 2022 9:37 am
visibility 616
കാണാതായ 85 കാരിയുടെ മൃതദേഹം ,അകമ്പാടം ചിറയിൽ നിന്ന് കണ്ടെത്തി. വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിനു സമീപം താമസിച്ചിരുന്ന പരേതനായ മുല്ലക്കൽ പങ്ങുവിന്റെ ഭാര്യ 85 വയസുള്ള കല്ല്യാണിയെയാണ് കഴിഞ്ഞ രാത്രി മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ വടക്കാഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു.
ഇരട്ടക്കുളങ്ങര പടിഞ്ഞാറ്റുമുറിയിലെ മകന്റെ വീട്ടിൽ നിന്ന് വെള്ളിയാഴ്ച അർദ്ധരാത്രി മുതലാണ് ഇവരെ കാണാതായത്. വടക്കാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.