കരുതലിന്റെ കരസ്പര്‍ശം തീര്‍ത്ത് കാരുണ്യഭവനത്തിന്റെ താക്കോല്‍ കൈമാറി

REGIONAL

നിര്‍ധനരേയും നിരാലംബരേയും ചേര്‍ത്ത് പിടിക്കുന്ന മഹല്ല് ജമാഅത്ത് പരിസര നാടുകള്‍ക്ക് മാതൃകയാണെന്ന് താക്കോല്‍ദാനം നിര്‍വഹിച്ച അസ്സയ്യിദ് മുത്തുക്കോയ തങ്ങള്‍ അല്‍ബാഫഖി പറഞ്ഞു.

കരുതലിന്റെ കരസ്പര്‍ശം തീര്‍ത്ത് കാരുണ്യഭവനത്തിന്റെ താക്കോല്‍ കൈമാറി Enlight News

പത്താം ക്ലാസ് ഗണിത പഠനത്തിന് ഒരു സൗജന്യ ആപ്പ്

കോതമംഗലം : കോവിഡ് രണ്ടാം തരംഗത്തില്‍ കുടുംബനാഥനെ നഷ്ടപ്പെട്ട നിര്‍ധന കുടുംബത്തിനായി സൗത്ത് ഇരമല്ലൂര്‍ പുത്തന്‍പള്ളി ജമാഅത്ത് കമ്മിറ്റി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ''ബൈത്തുന്നൂര്‍'' കാരുണ്യഭവനത്തിന്റെ താക്കോല്‍ കൈമാറി. ജമാഅത്ത് കമ്മിറ്റി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി പ്രഖ്യാപിച്ച ഭവനമാണ് 2021 ഡിസംബറില്‍ തറക്കല്ലിട്ട് മൂന്ന് മാസങ്ങള്‍കൊണ്ട് അതിവേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കി കുടുംബത്തിന് കൈമാറിയത്. നിര്‍ധനരേയും നിരാലംബരേയും ചേര്‍ത്ത് പിടിക്കുന്ന മഹല്ല് ജമാഅത്ത് പരിസര നാടുകള്‍ക്ക് മാതൃകയാണെന്ന് താക്കോല്‍ദാനം നിര്‍വഹിച്ച അസ്സയ്യിദ് മുത്തുക്കോയ തങ്ങള്‍ അല്‍ബാഫഖി പറഞ്ഞു. സമൂഹത്തിലെ ദുര്‍ബല ജനങ്ങളുടെ ജീവിത പ്രയാസങ്ങളില്‍ ഇടപെടുന്നതിലൂടെ വിശുദ്ധ ഇസ്ലാം വിഭാവനം ചെയ്യുന്ന സാമൂഹിക ബാധ്യത നിറവേറ്റപ്പെടുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജമാഅത്ത് പരിപാലന സമിതിയുടെ പ്രവര്‍ത്തനം ശ്ളാഘനീയമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത പുത്തന്‍പള്ളി ഇമാം റഫീഖ്അലി നിസാമി പറഞ്ഞു.

കാട്ടാംകുഴി എന്‍.ഐ.എം.ഓഡിറ്റോറിയത്തില്‍ നടന്ന സദസ്സില്‍ ജമാഅത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദ് റഫീഖ് അദ്ധ്യക്ഷത വഹിച്ചു. ജാമിഅ അസ്ഹരിയ്യ പ്രിന്‍സിപ്പാള്‍ അബൂബക്കര്‍ അല്‍ഖാസിമി, മുഹമ്മദ് അശ്റഫി, വി.കെ.മുഹിയദ്ദീന്‍ മൗലവി, വി.എം.അലിയാര്‍ , കെ.വി.അബൂബക്കര്‍ , വി.എം.അബ്ദുല്‍ റഷീദ്, അസീസ് മലയില്‍ , മുഹമ്മദ് മാനിക്കല്‍ , കെ.എം.സൈഫുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Also read: തിങ്കളാഴ്ച തുടരുന്ന പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി