query_builder Sat 26 Mar 2022 8:47 am
visibility 522

പത്താം ക്ലാസ് ഗണിത പഠനത്തിന് ഒരു സൗജന്യ ആപ്പ്
മലപ്പുറം: സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലിടൽ നടപടികൾ നിർത്തിവെച്ചാലും യു.ഡി.എഫ് സമരം തുടരുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീഷൻ. കെ റെയിൽ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പൂർണമായും പിൻമാറുന്നതുവരേ യു.ഡി.എഫ് പ്രതിഷേധ സമരങ്ങൾ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കെ റെയിൽ കോർപറേഷൻ പറയുന്നത് സർവേ നടപടികൾ നിർത്തിവെക്കില്ലെന്നാണ്. എന്നാൽ, അറിയാൻ കഴിഞ്ഞത് പാർട്ടി കോൺഗ്രസ് തീരുന്നത് വരേ വിവാദം വേണ്ടെന്ന സർക്കാരിൻ്റെ അനൗദ്യോഗിക തീരുമാനത്തിൻ്റെ ഭാഗമായാണ് ഇന്നലെ മുതൽ സംസ്ഥാനത്ത് സർവേ കല്ലിടൽ തൽക്കാലമായി നിർത്തിവെച്ചിരിക്കുന്നത്. ഇത് കൊണ്ടു യു.ഡി.എഫ് സമരത്തിൽ നിന്നും പിൻമാറില്ലെന്നും കെ റെയിൽ പദ്ധതി പരിപൂർണമായും പിൻലിക്കുന്നതുവരേ സമരം തുടരുമെന്ന് വി.ഡി. സതീഷൻ പറഞ്ഞു. പദ്ധതിക്കെതിരേ പ്രതിഷേധ സമരം നടത്തുന്ന ജനപ്രതിനിധികളെയും നേതാക്കളെയും പരിഹസിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സെക്രട്ടറി കോടിയേരിയും തങ്ങളുടെ ഭൂതകാലം മറക്കരുത്.
മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയായിരിക്കുമ്പോഴാണ് ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നിയമസഭ അടിച്ചുതകർക്കാൻ വിട്ടത്. വേണ്ടി വന്നാൽ പൊലിസ് സ്റ്റേഷൻ്റെ അകത്തും ബോംബ് നിർമിക്കുമെന്ന് പറഞ്ഞ സി.പി.എം നേതാവാണ് കോടിയേരിയെന്നും ഇവരാണ് കേരളത്തിലെ എം.പിമാരേ പരിഹസിക്കുന്നതെന്നും വി.ഡി സതീഷൻ പറഞ്ഞു. പൊന്മുണ്ടത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോപറേറ്റ് മുതലാളിമാരുടേയും ജന്മിമാരുടെയും ഭാഷയിലാണ് ഇവർ സംസാരിക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് ഇടതുപക്ഷത്തിൽ നിന്നും തീവ്ര വലതുപക്ഷ വ്യതിയാനത്തിലേക്കാണ് പോകുന്നതെന്നാണ്. ഇവർക്ക് എന്തിനാണ് സമരത്തോട് ഇത്രവലിയ അസഹിഷ്ണുത തോണുന്നതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും റെയിൽവേ മന്ത്രിയെയും കണ്ടത്തിന് ശേഷവും റെയിൽവേ മന്ത്രി രാജ്യസഭയിൽ പറഞ്ഞത് കേരളത്തിലെ പ്രതിപക്ഷമുയർത്തുന്ന ഉൽക്ഠങ്ങൾ തന്നെയാണെന്നും സതീഷൻ പറഞ്ഞു. കെ റെയിൽ സമരത്തിൻ്റെ പേരിൽ കേരളത്തിലെ സ്ത്രീകളെയും കുട്ടികളെയും ജയിലിലടക്കുന്ന ഒരു അവസ്ഥ ഉണ്ടാകില്ലെന്നും അതിനു പകരം താനടക്കമുളള നേതാക്കൾ ജയിലിൽ പോകുമെന്നും ഈ മന്ത്രിസഭയിലെ ഏറ്റും വലിയ തമാശക്കാരനാണ് സജി ചെറിയാനെന്നും അദ്ദേഹം കൂട്ടിചേർത്തു.
Also read: അതിരടയാള കല്ലുകൾ സ്ഥാപിക്കാൻ റവന്യൂ വകുപ്പു നിർദേശം നൽകിയിട്ടില്ലെന്ന് മന്ത്രി കെ രാജൻ