ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഖത്തറിന് വീണ്ടും സ്ഥാനം

SPORTS

ഏറ്റവുമധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഒന്നിച്ച് യോഗ അഭ്യസിച്ചതിനുള്ള റെക്കോർഡാണ് ഖത്തറിൽ നിന്നുള്ള സംഘം നേടിയത്.

ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഖത്തറിന് വീണ്ടും സ്ഥാനം Enlight News


ദോഹ: യോഗാഭ്യാസത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഒന്നിച്ച് യോഗ അഭ്യസിച്ചതിനുള്ള പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് വെള്ളിയാഴ്ച ഖത്തറിൽ സൃഷ്ടിച്ചു. ദോഹയിലെ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ (ഐ.എസ്‌.സി) ആണ് ആസ്പയർ സോണിൽ ഈ റെക്കോർഡ് നേടിയത്.

114 രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളാണ് യോഗാഭ്യാസത്തിൽ പങ്കെടുത്തത്. റെക്കോർഡ് നേടിയതിന് പിന്നാലെ ട്വിറ്ററിലൂടെ ഇന്ത്യൻ എംബസിക്ക് അഭിനന്ദനപ്രവാഹമൊഴുകി. 


ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ ട്വീറ്റിൽ ഖത്തർ സർക്കാരിനെയും ഐ.എ.സ്‌.സിയെയും പങ്കാളികളെയും ഈ നേട്ടത്തിന് അഭിനന്ദിച്ചു. യോഗയുടെ ആഗോള ആകർഷണം ഒരു പുതിയ ഗിന്നസ് റെക്കോർഡിൽ പ്രകടമാകുന്നതിൽ സന്തോഷമുണ്ട്. ഡോക്ടർ എസ്. ജയശങ്കർ പ്രതികരിച്ചു.

 

ഖത്തറിൽ നടന്ന യോഗാഭ്യാസത്തിൽ 114 രാജ്യങ്ങളെ പ്രതിനിധീകരിച്ചു. ഖത്തർ സർക്കാരിനെയും ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌പോർട്‌സ് സെന്ററിനെയും പങ്കെടുക്കുന്നവരെയും അഭിനന്ദിക്കുന്നു,” അദ്ദേഹം ട്വീറ്റ് ചെയ്തു.

 

ആസ്പയർ സോണിൽ 114 രാജ്യക്കാർക്കായി ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ വിജയകരമായി യോഗാ പരിശീലനം നടത്തിയതിന് ശേഷം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംനേടുന്നത് ഇന്ത്യൻ സമൂഹത്തിനും ഖത്തറിനും അഭിമാനകരവും ചരിത്രപരവുമായ നിമിഷമാണെന്ന് ഇന്ത്യൻ എംബസി അനുബന്ധ ട്വീറ്റിൽ പറഞ്ഞു.