query_builder Sat 26 Mar 2022 10:12 am
visibility 500

തച്ചമ്പാറ: തച്ചമ്പാറ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബ സംഗമം , ഡോക്ടർമാർക്കുള്ള ആദരം എന്നിങ്ങനെ നടന്നു. തച്ചമ്പാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഉമ്മുസൽമ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻകുട്ടി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിഷ ബാനു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി ജോണി, സ്ഥിരം സമിതി അംഗങ്ങളായ പി.സി.ജോസഫ്, തനൂജ രാധാകൃഷ്ണൻ, ജോർജ് തച്ചമ്പാറ, വാർഡ് അംഗങ്ങളായ ഐസക് ജോൺ, എം. അബൂബക്കർ, ഷഫീഖ്, മെഡിക്കൽ ഓഫീസർ ഡോ. അഞ്ജലി മാത്യു, ഡോ.കെ.വനജ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി.യു.സുഹൈൽ, തുടങ്ങിയവർ സംസാരിച്ചു. ഡോക്ടർമാരായ രാജൻ. കെ.ജോർജ്, സെബാസ്റ്റ്യൻ പൂവത്തിങ്കൽ എന്നിവരെ ആദരിച്ചു. തുടർന്ന് പാലിയേറ്റീവ് അംഗങ്ങൾക്ക് സമ്മാനവിതരണം 'തുരുമ്പിക്കാത്ത ചക്രങ്ങൾ' എന്ന ഏകപാത്ര നാടകം, മെഹ്ഫിൽ സംഘത്തിന്റെയും, വിദ്യാർഥികളുടെയും, പാലിയേറ്റീവ് അംഗങ്ങളുടെയും കലാ പരിപാടികൾ എന്നിങ്ങനെ ഉണ്ടായി.