രാജ്യത്ത് അവശ്യമരുന്നുകളുടെ വില കൂടും; 800 മരുന്നുകളുടെ വില വൻതോതിൽ ഉയരും
GENERAL
ചില്ലറ വിൽപന വിലയിലും ആനുപാതിക വർധനയുണ്ടാകും. നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടേതാണ് തീരുമാനം.

രാജ്യത്ത് അവശ്യമരുന്നുകളുടെ വില കൂടും. ഏപ്രിൽ ഒന്നുമുതൽ മൊത്തവിലയിൽ 10.7 ശതമാനം വർധനയാണ് ഉണ്ടാവുക. പാരസെറ്റമോൾ ഉൾപ്പെടെ 800 അവശ്യമരുന്നുകളുടെ വില വൻതോതിൽ കൂടും. ചില്ലറ വിൽപന വിലയിലും ആനുപാതിക വർധനയുണ്ടാകും. നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടേതാണ് തീരുമാനം.