മുട്ടം സഹകരണ ബാങ്ക് ടവര്‍ പ്രവർത്തനം ആരംഭിച്ചു ..
VIDEO
സഹകരണ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.

ചേര്‍ത്തല :- ചേര്‍ത്തല മുട്ടം സഹകരണ ബാങ്ക് ടവര്‍ സഹകരണ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.
കാര്‍ഷിക മേഖലയുടെ പുരോഗതിക്കൊപ്പം പുതുതലമുറയുടെ ആധുനിക സംരംഭങ്ങള്‍ക്ക്
പിന്തുണ നല്‍കാനും സഹകരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കണമെന്ന് വി.എൻ.വാസവൻ പറഞ്ഞു.
ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.ജെ. സണ്ണി അധ്യക്ഷത വഹിച്ചു.
ബാങ്ക് സെക്രട്ടറി മേഴ്സിജോൺ റിപ്പോർട്ട് അവതരിപ്പിച്ചു.
ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി നിര്‍വഹിച്ചു.
മന്ത്രി പി.പ്രസാദിൻ്റെ സന്ദേശം ഐസക് മാടവന വായിച്ചു. സാന്ത്വനം ചികിത്സാ സഹായം
ചേര്‍ത്തല നഗരസഭാധ്യക്ഷ ഷേര്‍ലി ഭാര്‍ഗവ വിതരണം ചെയ്തു.
സ്ട്രോംഗ് റൂം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എസ്. ജോസിയും,
സ്റ്റഡി സെന്റര്‍ മുട്ടം പള്ളി വികാരി ഡോ. ആന്റോ ചേരാംതുരുത്തിയും ഉദ്ഘാടനം ചെയ്തു.
സഹകരണ ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്) എന്‍. ശ്രീവത്സന്‍, സമാശ്വാസ സഹായ നിധി വിതരണം ചെയ്തു..
കാർഡ് ബാങ്ക് പ്രസിഡൻ്റ് സി.കെ.ഷാജി മോഹൻ ഉപഹാരങ്ങൾ വിതരണം ചെയ്തു.
സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഏ.എസ്.സാബു, അസി. രജിസ്ട്രാർ
കെ.ദീപു, ജിഷ മോൾ, പി.എൻ.ശ്രീലത, NRബാബുരാജ് പി.ഉണ്ണികൃഷ്ണൻ NS ശിവപ്രസാദ്,
തോമസ് വടക്കേക്കരി, അയൂബ് എ.മജീദ്, സിറിയക് കാവിൽ, കെ.കെ.രാജീവ്,
ജാക്സൺ മാത്യു തുടങ്ങിയവർ സംസാരിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് ഐസക് മാടവന സ്വാഗതവും
ട്രഷറര്‍ സി.ടി ശശികുമാര്‍ നന്ദിയും പറഞ്ഞു. ഏഴ് കോടിയിലേറെ രൂപ ചെലവഴിച്ചാണ്
ബാങ്ക് ടവര്‍ നിര്‍മിച്ചത്..