query_builder Sat 26 Mar 2022 11:13 am
visibility 503

പേരാമ്പ്ര : വിദ്യാർത്ഥികളിൽ മാനവിക ബോധവും സ്വതന്ത്ര ചിന്താഗതിയും വളർത്തുന്നത്
കലാലയങ്ങളിലെ തനതിടങ്ങളാണെന്ന് പ്രശസ്ത
സാഹിത്യകാരൻ വി.ആർ.സുധീഷ് അഭിപ്രായപ്പെട്ടു. സർഗാത്മകതയും മൂല്യബോധവും സൃഷ്ടിക്കാൻ ഇത്തരം പദ്ധതികളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ നാഷ്ണൽ സർവ്വീസ് സ്കീം ക്യാമ്പസിൽ നിർമിച്ച തനതിടം മിനി പാർക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പാൾ സി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മുപ്പത്തി അഞ്ച് വർഷം മുൻപ് പൂർവ്വ അധ്യാപകൻ കോറോത്ത് വാസു മാസ്റ്റർ നട്ട് പിടിപ്പിച്ച ഞ്ഞാവൽ മരത്തിന്റെ ചുവട്ടിലാണ് തനതിടം ഒരുക്കിയത്. 50 വിദ്യാർത്ഥികൾക്ക് ഇരിക്കാവുന്ന ഓപ്പൺ ക്ലാസ് റൂമായും ഇത് ഉപയോഗിക്കാം. ചർച്ച ക്ലാസ്സുകൾ, സെമിനാർ , ഗസൽ, തുടങ്ങിയ പരിപാടികളും നടത്തും.
കോറോത്ത് വാസു , ശിൽപി പ്രകാശൻ എന്നിവരെ
ചടങ്ങിൽ ആദരിച്ചു. ഹെഡ് മാസ്റ്റർ കെ. അഷറഫ്
ഡോ: കെ.വി.അബു, സ്റ്റാഫ് സെക്രട്ടറി വി.എം.അഷറഫ്, പി. ശ്രീജിത്ത്, പ്രോഗ്രാം ഓഫീസർ, കെ. ഷോബിൻ, കെ. സമീർ എന്നിവർ സംസാരിച്ചു.