query_builder Sat 26 Mar 2022 11:19 am
visibility 500
വൈക്കം സത്യഗ്രഹ ശദാബ്ധി ആഘോഷം നാടിന്റെ വികസനമാക്കാൻ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ 10 ലക്ഷം രൂപ നീക്കിവച്ചു.
വൈക്കത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള വൈക്കം നഗരസഭയുടെ 2022 -23 വര്‍ഷത്തെ ബഡ്ജറ്റ് വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അവതരിപ്പിച്ചു.
കോവിഡ് മഹാമാരിമൂലം മന്ദഗതിയിലായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നവജീവന്‍ നല്‍കുന്നതിനോടൊപ്പം ഉല്പ്പാദന,സേവന മേഖലകളിലെ ഉണര്‍വു ലക്ഷ്യമിടുന്നതാണ് ബഡ്ജറ്റ് എന്ന് പി.ടി സുഭാഷ് വിശദീകരിച്ചു.32,32,27,17 രൂപ വരവും 31,97,50,000 ചിലവും 34,77,157 രൂപ നീക്കിയിരുപ്പുമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്.നഗരസഭ അധ്യക്ഷ രേണുക രതീഷ് ബഡ്ജറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.ബഡ്ജറ്റിനെ ക്കുറിച്ചുള്ള ചര്‍ച്ചകളും പ്രതികരണങ്ങളും വിലയിരുത്തലുകളും ശനിയാഴ്ച്ച നടക്കുന്ന കൗണ്‍സില്‍ യോഗത്തിലല്‍ നടക്കും.
പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിന് 2 കോടി രൂപയും ,പാര്‍പ്പിട വികസന പദ്ധതിക്കായി 3 കോടി 50 ലക്ഷം രൂപയും ,ശുചിത്വപരിപാലനകോവിഡ് പ്രതിരോധത്തിന് 1 കോടി രൂപയും ,ദാരിദ്ര ലഘൂകരണത്തിന് 4 കോടി രൂപയും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.സമഗ്ര വികസന ഡി.പി.ആര്‍ ന് 10 ലക്ഷം രൂപയും വനിതാ ക്ഷേമത്തിന് 20 ലക്ഷം രൂപയും , നഗരത്തിലെ 3 പ്രധാന കേന്ദ്രങ്ങളില്‍ കാത്തിരുപ്പു കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് 20 ലക്ഷം രൂപയും, പശ്ചാത്തല വികസനത്തിന് 2 കോടിയും ,മത്സ്യ തൊഴിലാളി ക്ഷേമത്തിന് 25 ലക്ഷം രൂപയും ,കൃഷിവികസനത്തിന് 46 ലക്ഷവും ,വിദ്യാഭ്യസമേഖലയുടെ പുരോഗതിക്ക് 51 ലക്ഷം രൂപയും ബഡ്ജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ട്.ദുരന്ത നിവാരണ മാസ്റ്റര്‍ പ്ലാന്‍ തുടങ്ങിയ വിവധ പദ്ധതികള്‍ക്കും ബഡ്ജറ്റില്‍ തുക വകകൊള്ളിച്ചിട്ടുണ്ട്.അംഗനവാടി പോഷക ആഹാര ,അടിസ്ഥാന വികസന പദ്ധതികള്‍,നഗരസഭ ബീച്ച് വികസനം,കൃഷി അനുബന്ധ മേഖലകളുടെ വികസനം,ഐ.റ്റിയും ടെക്നോളജിയും സമന്വയിപ്പിച്ച് പുതിയ പാർക്ക് എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.