query_builder Sat 26 Mar 2022 12:07 pm
visibility 500

പെരുമ്പാവൂർ : ലൈസൻസ്ഡ് എഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) കുന്നത്തുനാട് താലൂക്ക് സമ്മേളനം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽപോൾ ഉദ്ഘാടനം ചെയ്തു. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി അജയകുമാർ മുഖ്യാതിഥിയായിരുന്നു. ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ് കെ.വി സജി, ജി. ഓമനക്കുട്ടൻ, സി.എ ബാവു, എസ്. ഷറഫ് തുടങ്ങിയവർ പങ്കെടുത്തു.
കെട്ടിടനിർമ്മാണ വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ നിരീക്ഷണമേർപ്പെടുത്തണമെന്ന് യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. താലൂക്ക് യൂണിയൻ ഭാരവാഹികളായി സക്കീർ ഹുസൈൻ (പ്രസിഡന്റ്), ജി. മണിക്കുട്ടൻ (സെക്രട്ടറി), എസ്സ്. ശ്രീജിത് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.