query_builder Sat 26 Mar 2022 4:10 pm
visibility 545
പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ മാടായി ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന കുട്ടികളുടെ സഹവാസ ക്യാമ്പ് കളിയോടം-2022 ഏഴോത്ത് ഏഴിലത്ത് വെച്ച് നടന്നു. ഇരുപതോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച യാത്ര വൈകുന്നേരം മൂന്ന് മണിയോടെയാണ് സമാപിച്ചത്. തങ്ങളുടെ ന്യൂനതകൾ പോലും മറന്ന് കളിച്ചും ചിരിച്ചും പാട്ടുകൾ പാടിയുമാണ് കുഞ്ഞോമനകൾ സംഗമം വർണ്ണഭമാക്കിയത്.
എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ അശോകൻ.ടി.പി.യുടെ അധ്യക്ഷതയിൽ ഗാർഡിയൻ ഏയ്ഞ്ചൽസ് സ്ഥാപകനായ റഷീദ് ഉസ്താദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.രാജൻ, പ്രജിന , സൗദ രക്ഷിതാക്കൾ, ബി.ആർ.സി. സ്പെഷ്യൽ എഡ്യുക്കേറ്റർമാർ , മാടായി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്. എസ് വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ബ്ലോക്ക് പ്രോജക്ട് കോ- ഓഡിനേറ്റർ വിനോദ് കുമാർ എം.വി. സ്വാഗതവും ജിതിൻ.പി.വി നന്ദിയും പറഞ്ഞു.