അഹമ്മത് റസയെ ആദരിച്ചു
GENERAL
അമ്പത് സെക്കന്റു സമയം കൊണ്ട് നൂറ്റിപ്പത്ത് മൃഗങ്ങളുടെ പേരുകൾ ഇംഗ്ലീഷിൽ ഉച്ചരിച്ചാണ് മിടുക്കനായ ഈ വിദ്യാർത്ഥി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ സ്ഥാനം നേടിയത്

പൂനൂർ:
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ച പൂനൂർ ജി.എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി അഹമ്മത് റസയെ ഗാഥ കോളേജ് അധികൃതർ ഉപഹാരവും, പുസ്തകവും നൽകി ആദരിച്ചു. അമ്പത് സെക്കന്റു സമയം കൊണ്ട് നൂറ്റിപ്പത്ത് മൃഗങ്ങളുടെ പേരുകൾ ഇംഗ്ലീഷിൽ ഉച്ചരിച്ചാണ് മിടുക്കനായ ഈ വിദ്യാർത്ഥി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ സ്ഥാനം നേടിയത്. ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ എം.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. അഹമ്മത് റസയ്ക്ക്ഗാഥ സ്‌റ്റാഫ് സെക്രട്ടറി ഗിരീഷ് തേവള്ളി ഉപഹാരവും , പ്രിൻസിപ്പാൾ കെ.നിസാർ പുസ്തകവും നൽകി. അക്കാദമിക് ഡയറക്ടർ സി.പി.മുഹമ്മത് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. സൈനുൽ ആബിദ്, രജ്ഞിത്.ബി.പി ഇസ്മയിൽ യു.കെ, ബിന്ദു. ബി.ആർ എന്നിവർ പ്രസംഗിച്ചു.