query_builder Sat 26 Mar 2022 3:00 pm
visibility 1030
സ്കൂൾ വാർഷികാഘോഷവും
യാത്രയയപ്പും
കുന്ദമംഗലം : കാരന്തുർ എ. എം.എൽ.പി സ്കൂൾ 94-വാർഷികവും സർവിസിൽ നിന്നും വിരമിക്കുന്ന കെ. ഉമ്മർ മാസ്റ്റർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സിദ്ദിഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു.കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ,സ്കൂളിൽ നിന്ന് എൽ. എസ് എസ് നേടിയ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ നൽകി. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അംഗം ഷൈജ വളപ്പിൽ കായിക മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കു ട്രോഫികൾ സമ്മാനിച്ചു.പഞ്ചായത്ത് അംഗം ജസീല ബഷീർ ഭിന്നശേഷി വിദ്യാർത്ഥിക്കുള്ള ഉപഹാരം നൽകി. അറബിക് സ്കോളർഷിപ്പ് നേടിയവർക്കുള്ള ഉപഹാരസമർപ്പണം കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പോൾ കെ. ജെ. നിർവഹിച്ചു.കാരന്തുർ മുസ്ലിം എഡ്യൂക്കേഷൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി പി. അഷ്‌റഫ്‌ഹാജി സ്കൂൾ മാനേജ്മെന്റിന്റെ ഉപഹാരം വിരമിക്കുന്ന കെ. ഉമ്മർ മാസ്റ്റർക്ക് നൽകി.പ്രൊഫ. പി. കോയ, പി. കോയമാസ്റ്റർ, കണിയാറാക്കൽ മൊയ്‌തീൻ കോയ, സി. അബ്ദുൽ ഗഫൂർ, റസാഖ് ചേറ്റൂൽ, ഷാജി ചേറ്റൂൽ, സി. കെ. റുക്കിയടീച്ചർ,,വി. ഹുസൈൻ മാസ്റ്റർ, പി. അബ്ദുൽ ബഷീർമാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാന അധ്യാപകൻ കെ. ബഷീർ സ്വാഗതവും പി. പി. സുഹറ ടീച്ചർ നന്ദിയും പറഞ്ഞു.കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.