query_builder Sat 26 Mar 2022 3:43 pm
visibility 519
പേരാമ്പ്ര : മൂന്ന് ദിവസത്തിലധികമായി സംസ്ഥാനത്ത് നടക്കുന്ന ബസ്സ് സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്
ബി ജെ പി പ്രവർത്തകർ പേരാമ്പ്രയിൽ പ്രതിഷേധപ്രകടനം നടത്തി. ബസ്സ് സമരം കാരണം പൊതു ജനം വലയുകയാണ്.പരീക്ഷക്കാലമായതിനാൽ വിദ്യാർത്ഥികൾ ദുരിതത്തിലാണ്. ബസ്സ് മുതലാളിമാരും സംസ്ഥാന സർക്കാറും തമ്മിലുള്ള ഒത്തുകളിയാണ് സമരത്തിന് പിന്നിലെന്ന് ബി ജെ പി ആരോപിച്ചു. പ്രകടനത്തിന് ബി ജെ പി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ.രഞ്ജിഷ് , തറമൽ രാഗേഷ്, ജൂബിൻ ബാലകൃഷ്ണൻ , ടി എം. ഹരിദാസ് , പ്രസൂൺ കല്ലോട്, കെ.കെ. സജീവൻ , വി.സി.നാരായണൻ , ഡി. കെ .മനു, സി.സി. ഭാമോദരൻ എന്നിവർ നേത്യത്വം നൽകി.