query_builder Sat 26 Mar 2022 3:18 pm
visibility 503
ചാവക്കാട്: നഗരസഭ സെക്രട്ടറിയെ ഉപരോധിച്ച യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കള്ളക്കേസെടുപ്പിച്ച നഗരസഭ സെക്രട്ടറിയുടെയും,നഗരസഭ ഭരണാധികാരികളുടെയും നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി.ചാവക്കാട് പുതിയ പാലം സിവില്‍ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് മുനിസിപ്പല്‍ സ്‌ക്വയറില്‍ പൊലീസ് തടഞ്ഞു.തുടര്‍ന്ന് നടന്ന പ്രതിഷേധ പൊതുയോഗം ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു.യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ മുഹമ്മദുണ്ണി മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്.റഷീദ് മുഖ്യപ്രഭാഷണം നടത്തി.കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ചിറമ്മല്‍,ഡിസിസി സെക്രട്ടറിമാരായ കെ.ഡി.വീരമണി,അലാവുദ്ദീന്‍,അഡ്വ.ടി.എസ്.അജിത്ത്,ഇര്‍ഷാദ് ചേറ്റുവ,യുഡിഎഫ് കണ്‍വീനര്‍ കെ.നവാസ്,ചാവക്കാട് നഗരസഭ പ്രതിപക്ഷനേതാവ് കെ.വി.സത്താര്‍,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി.ഷാനവാസ്,നൗഷാദ് തെക്കുംപുറം,സി.സാദിഖലി തുടങ്ങിയവര്‍ പങ്കെടുത്തു.