query_builder Sat 26 Mar 2022 4:22 pm
visibility 500
പറവൂർ: ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിൽ ആരംഭിച്ച സംസ്ഥാന ജൂനിയർ വോളിബോൾ ചാംപ്യൻഷിപ് വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് ബിജോയ് ബാബു അധ്യക്ഷനായി. സംഘാടകരായ സംസ്ഥാന വോളിബോൾ അസോസിയേഷന്റെ പതാക വൈസ് പ്രസിഡന്റ് ബി ഷാജി, ജില്ലാ വോളിബോൾ അസോസിയേഷന്റെ പതാക പ്രസിഡന്റ് ബിജോയ് ബാബു, ഒളിമ്പിയ ഗോതുരുത്തിന്റെ പതാക സെക്രട്ടറി എം ഒ ആന്റണി, സെന്റ് സെബാസ്റ്റ്യൻസ് വോളിബോൾ അക്കാദമിയുടെ പതാക പ്രസിഡന്റ് ജോബി തോമസ് എന്നിവർ ഉയർത്തി. ഫാ. തോമസ് കോളരിക്കൽ, ഫാ ആന്റണി ചില്ലിട്ടശേരി, സി സത്യൻ, ശശിധരൻ പനമ്പിള്ളി, ടി ആർ ബിന്നി, ഫാ. മിഥുൻ മെൻഡസ്, ഹിൽഡ ഷീബ മെൻഡസ്, പി ജെ ജിബി, പി സി ഗേപിദാസ്, എ കെ ജയദേവൻ, ആൻഡ്രൂസ് കടുത്തൂസ്, ജിബിൻ ജോർജ് എന്നിവർ സംസാരിച്ചു. ദക്ഷിണ, ഉത്തര മേഖല ചാംപ്യൻഷിപ്പുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ടീമുകളാണു മാറ്റുരയ്ക്കുന്നത്. ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം ആലപ്പുഴ, തൃശൂർ, കോഴിക്കോട്, പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലാ ടീമുകൾ മത്സരിക്കുന്നു. വനിതകളുടെ ആദ്യ മത്സരത്തിൽ തൃശൂരിനെ പരാജയപ്പെടുത്തി എറണാകുളം ജേതാക്കളായി ഞായറാഴ്ച വൈകിട്ട് അഞ്ചിനാണു ഫൈനൽ. ജേതാക്കൾക്കു ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ വി എ മൊയ്തീൻ നൈന ട്രോഫി നൽകും