query_builder Sat 26 Mar 2022 4:22 pm
visibility 768
വള്ളിയാങ്കാവ് ദേവി ക്ഷേത്രത്തിൽ മുൻഭാഗത്തായി പ്രവർത്തിച്ചിരുന്ന രണ്ട് കടകൾ കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചു നീക്കി.

ശേഷിക്കുന്ന രണ്ട് കടകൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് സൂചന.
അമ്പലത്തിലെ പ്രവേശന കവാടത്തിന് ഇരുവശത്തുമുള്ള രണ്ടു കടകളാണ് ശനിയാഴ്ച പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം പൊളിച്ചുനീക്കിയത്. ഒരു കടക്കെതിരെ കടയുടെ നടത്തിപ്പുകാരുടെ ബന്ധു നൽകിയ പരാതിയിന്മേലും മറ്റൊരു കട ക്കെതിരെ എസ്റ്റേറ്റ് മാനേജ്മെൻറ് നൽകിയ പരാതിയിന്മേലാണ് നടപടി.
അമ്പലത്തിന് തൊട്ട് സമീപത്തായുള്ള കട പൊളിച്ചു നീക്കാനുള്ള നടപടിക്കെതിരെ ആദ്യ പ്രതിഷേധം ഉണ്ടായെങ്കിലും പിന്നീട് ഉത്തരവ് നടപ്പാക്കുകയായിരുന്നു. വസ്തു തർക്ക സംബന്ധിച്ച് കുടുംബപരമായ പരാതികൾ നിലനിൽക്കെ ബന്ധു നൽകിയ പരാതിയിൻമേലാണ് ഈ കട പൊളിച്ചു നീക്കുവാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടത്. വ്യാജ പരാതിയാണ് ഇതെന്നും കട പൊളിച്ചുനീക്കാൻ ആയി മറ്റൊരാളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും കടയുടെ നടത്തിപ്പുകാരി പറഞ്ഞു.
ഇത് കൂടാതെ ടി ആർ ആൻഡ് എസ്റ്റേറ്റ് വക സ്ഥലത്ത് മൂന്ന് കടകൾ ആണ് സ്ഥിതി ചെയ്യുന്നത് .ഇവ പൊളിച്ചു മാറ്റണമെന്ന കാണിച്ച് നോട്ടീസ് നൽകിയതോടെ രണ്ട് കടക്കാർ കോടതിയെ സമീപിക്കുകയും സ്റ്റോപ്പ് മെമ്മോ വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഇതിന്റെ കാലാവധിയും ഉടൻ കഴിയും.
പ്രാദേശികമായി അല്ലാതെ പുറത്തു നിന്നുള്ള ആളുകൾ അധികമായി എത്തുന്ന അമ്പലത്തിനു മുൻപിൽ വ്യാപാരത്തിൻ്റെ പേരിൽ കടക്കാർ തമ്മിൽ വാക്കേറ്റവും പ്രശ്നങ്ങളും സ്ഥിരം സംഭവമാണെന്നും പൊലീസ് പറയുന്നു. ചെറിയ കടകൾ പൊളിച്ചു നീക്കുവാൻ ആയി മറ്റുപലരും സമ്മർദ്ദം ചെലുത്തുന്ന തായും ആക്ഷേപമുണ്ട്. പെരുവന്താനം പോലീസിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തോടെ സാന്നിധ്യത്തിലാണ് കടകൾ പൊളിച്ചുനീക്കിയത്