query_builder Sat 26 Mar 2022 4:01 pm
visibility 516
തിരൂർ:സ്വർണവും പണവും കവർന്ന കേസിലെ രണ്ടു പ്രതികൾ തിരൂരിൽ പിടിയിൽ.പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി കൂറ്റംപാറ അബ്ദുൽ ഹമീദ് എന്ന സുഡാനി ഹമീദ് (38), തേഞ്ഞിപ്പാലം പളളിക്കൽ സ്വദേശി ചളിയിൽകടവത്ത് മലയിൽ ആഷിഖ് (32) എന്നിവരേയാണ് തിരൂർ പൊലിസ് അറസ്റ്റ് ചെയ്തത്.
ചമ്രവട്ടം പെരുന്തല്ലൂർ സ്വദേശി വാൽപറമ്പിൽ അബ്ദുൽ ഹമീലിൻ്റെ വീട്ടിൽ നിന്ന് അഞ്ച് പവൻ സ്വർണാഭരണങ്ങളും 30,000 രൂപയും മോഷ്ടിച്ച കേസിലെ പ്രതികളാണ് പൊലിസിൻ്റെ പിടിയിലായത്.
രാത്രി കാലങ്ങളിൽ കാറിൽ കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ മോഷണം നടത്തുകയാണ് പ്രതികളുടെ പതിവ് രീതി. താനൂർ, പരപ്പനങ്ങാടി, പൊന്നാനി പൊലിസ് സ്റ്റേഷനുകളിൽ സമാനമായ കേസുകൾ പ്രതികൾക്കെതിരേയുണ്ട്. മോഷണ കുറ്റത്തിന് ഇവർ നേരത്തെ ജയിലിൽ കിടന്നിട്ടുണ്ട്.