ഒപ്പമുണ്ട്' എം.പി: പ്രകാ'

GENERAL

തിമിര മുക്ത ചാലക്കുടി എന്ന ലക്ഷ്യത്തോടെ ഒപ്പമുണ്ട് എംപി  പദ്ധതിയുടെ ഭാഗമായി ജ്യോതിർഗമയ എന്ന പരിപാടി സംഘടിപ്പിക്കുകയാണെന്ന് എം.പി.ബെന്നി ബെഹനാൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഒപ്പമുണ്ട്' എം.പി: പ്രകാ' Enlight News

: തിമിര മുക്ത ചാലക്കുടി എന്ന ലക്ഷ്യത്തോടെ ഒപ്പമുണ്ട് എംപി  പദ്ധതിയുടെ ഭാഗമായി ജ്യോതിർഗമയ എന്ന പരിപാടി സംഘടിപ്പിക്കുകയാണെന്ന് എം.പി.ബെന്നി ബെഹനാൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.


ചാലക്കുടി പാർലമെൻറ് മണ്ഡലത്തെ തിമിരമുക്ത മണ്ഡലമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടു കൂടി മലയാളത്തിന്റെ മെഗാസ്റ്റാർ പത്മശ്രീ മമ്മൂട്ടി കെയർ ആൻ്റ് ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷനും ,അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിന്റെ  കാഴ്ച്ച 2021 പദ്ധതിയും സംയുക്തമായി ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ നേത്രചികിത്സാ ക്യാമ്പിന്റെ ആദ്യഘട്ടം  ഏപ്രിൽ 2 ശനിയാഴ്ച്ച രാവിലെ രാവിലെ 8 .30 മുതൽ വൈകിട്ട് 4 മണിവരെ ചാലക്കുടി എസ്.എൻ. ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു.


ലോക സഭ മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ക്യാമ്പുകൾ സംഘടിപ്പിച്ചു കൊണ്ട് തിമിര രോഗമുള്ളവരെ കണ്ടെത്തുകയും ആവശ്യമുള്ള മുഴുവൻ ആളുകൾക്കും തിമിര ശസ്ത്ര ക്രിയ സൗജന്യമായി നടത്തി കൊടുക്കുകയുമാണ് പദ്ധതി. വിദ്യാർത്ഥികൾക്കും, ചെറുപ്പുക്കാർക്കും കാഴ്ച ശക്തി തകരാറുകൾ വർദ്ധിക്കുന്നതിനാൽ അവർക്കായി പ്രത്യേക പരിശോധനയും ഉണ്ടായിരിക്കും. 


ചാലക്കുടി മണ്ഡലത്തിലെ ആദിവാസി ഊരുകളിൽ നിന്നുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് എം.പി.ബെന്നി ബെഹനാൻ പറഞ്ഞു. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.വിശദവിവരങ്ങൾക്കായി 

0484 2452700 എന്ന നമ്പറിൽ ബന്ധപ്പെടുക. വാർത്ത സമ്മേളനത്തിൽ എം എൽ എ സനീഷ് കുമാർ ജോസഫ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എബി ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു.