query_builder Sat 26 Mar 2022 4:53 pm
visibility 504
തൃശൂർ - തൃശൂർ കോർപ്പറേഷനിലെ വിവിധ പ്രദേശങ്ങളിൽ റോഡുകളിൽ L മാർക്ക് പ്രത്യക്ഷപ്പെടുന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്നൂ.L മാർക്ക് വരക്കുന്നത് അർദ്ധരാത്രിയിൽ ആണെന്നുള്ളതാണ് ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നത്............കെ-റെയിൽ അലൈൻമെന്റിനായി വിവിധയിടങ്ങളിൽ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനാൽ ജനങ്ങൾ ഇതുസംബന്ധിച്ച് ആശങ്കാകുലരാണ്. റോഡുകളിൽ കൃത്യമായി അറിയിപ്പും വിവരങ്ങളോ നൽകാതെയാണ് അർദ്ധരാത്രിയിൽ വന്ന എൽ എന്ന് വെള്ള നിറത്തിലുള്ള പെയിന്റ് ഉപയോഗിച്ചു കൊണ്ട് മാർക്ക് ചെയ്തു പോകുന്നത്. ഇതു സംബന്ധിച്ച് ജനങ്ങൾക്ക് ഉണ്ടായിട്ടുള്ള ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും എന്തിനാണ് ഇങ്ങനെ റോഡുകളിൽ രഹസ്യ സ്വഭാവത്തോടെ മാർക്ക് ചെയ്തു പോവുന്നതെന്നും വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നഗരാസൂത്രണ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ മേയർക്ക് കത്തുനൽകി. എന്ത് പ്രവർത്തിയുടെ ഭാഗമാണെങ്കിലും അത് ജനങ്ങളെ അറിയിക്കേണ്ടത് ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.