query_builder Sun 27 Mar 2022 3:14 am
visibility 499
മരട്: മരട് നഗരസഭ ബജറ്റ് ചർച്ചക്കായി ചേർന്ന കൗൺസിൽ യോഗം എൽ ഡി എഫ് കൗൺസിലർമാർ ബഹിഷ്ക്കരിച്ചു. 2022_23 കാലയളവിലെ നീക്കി ബാക്കി ഉൾപ്പടെ 670605385 രൂപ വരവും 6161 53600 രൂപ ചെലവും 54451785 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയർപേഴ്സൺ അഡ്വ രശ്മി സനൽ അവതരിപ്പിച്ചത്. മരടിലെ ജനങ്ങൾ അനുഭവിക്കുന്ന മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് യാതൊരു പദ്ധതിയും ബജറ്റിലില്ല. പൊള്ളയായ വാഗ്ദാനങ്ങൾ കൊണ്ട് സമ്പന്നമാണ് ബജറ്റ്. വെള്ളക്കെട്ട് പരിഹരിക്കുന്നതിന് വ്യക്തമായ പദ്ധതിയില്ല. അയിനി തോടിലെ രണ്ടു കലുങ്കൽപണി പൂർത്തിയാക്കിയെന്നതിൻ്റെ പേരിൽ എൺപത് ശതമാനം പ്രവർത്തി നടന്നുവെന്ന പച്ചക്കള്ളമാണ് ബജറ്റിൽ പ്രഖ്യാപനത്തിൽ പറഞ്ഞിരിക്കുന്നത്. നഗരസഭക്ക് വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു നടപടിയും ബജറ്റിലില്ല. ഡിവിഷൻ ഫണ്ട് എത്ര നൽകുംമെന്നും വ്യക്തമാക്കുന്നില്ല തെരുവുനായ ശല്യം എല്ലാ വാർഡിലും രൂക്ഷമായിട്ടും നഗരസഭക്കനക്കമില്ല. കൊതുക് ശല്യം അസഹനീയമാണ്. ചെയർമാൻ്റെ ദുരിതാശ്വാസ നിധി നിർജീവമാണ്. പൊതുവിൽ മരടിൻ്റെ വളർച്ചയെ മുരടിപ്പിക്കുന്നതാണെന്ന് എൽഡിഎഫ് പാർലിമെണ്ടറി പാർട്ടി ലീഡർ സി ആർ ഷാനവാസ് പറഞ്ഞു.