query_builder Sun 27 Mar 2022 3:56 am
visibility 502

കൊടകര: പറപ്പൂക്കര പഞ്ചായത്തിലെ കൊളത്തൂര്‍ പ്രദേശത്ത് വീട്ടുകിണറുകളിലെ വെള്ളത്തിന് രൂക്ഷമായ ദുര്‍ഗന്ധവും ദുസ്വാദും അനുഭപ്പെടുനനതായുള്ള പരാതിയെ തുടര്‍ന്ന് കെ.കെ.രാമചന്ദ്രന്‍ എം.എല്‍.എ പ്രദേശം സന്ദര്‍ശിച്ചു. വെള്ളത്തിലെ ദുര്‍ഗന്ധം മൂലം ഉപയോഗിക്കാനാവുന്നില്ലെന്ന് പ്രദേശത്തെ വീട്ടമ്മമാര്‍ എം.എല്‍.എ യോട് പരാതിപ്പെട്ടു. പ്രശ്‌ന പരിഹാരത്തിന് നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കിയാണ് എം.എല്‍.എ മടങ്ങിയത്. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, സി.പി.എം ഏരിയ സെക്രട്ടറി പി.കെ.ശിവരാമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനില്‍ , വാര്‍ഡ് അംഗം എ. രാജീവ് എന്നിവര്‍ എം.എല്‍.എയോടൊപ്പം ഉണ്ടായിരുരുന്നു.