തേശേരി ചീക്കാമുണ്ടി ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ കലശവും ഉല്‍സവവും
VIDEO
ക്ഷേത്രഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ചടങ്ങുകള്‍ വിശദീകരിച്ചു

കൊടകര: തേശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശവും ശ്രീ ഭദ്രകാളി ക്ഷേത്ര പ്രതിഷ്ഠയും നാഗപ്രതിഷ്ഠയും അടുത്ത മാസം മൂന്നിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എട്ടിന് നടക്കുന്ന ക്ഷേത്രോല്‍സവത്തിന്റെ കൊടിയേറ്റവും മൂന്നിന് വൈകീട്ട് നടക്കും. ഏപ്രില്‍ എട്ടിന് പള്ളിവേട്ടയും ഒമ്പതിന് ആറാട്ടും ഉണ്ടാകും. വാര്‍്ത്താസമ്മേളനത്തില്‍ ക്ഷേത്രസമിതി പ്രസിഡന്റ് എന്‍.പി.ശിവന്‍, കെ.ഐ.പുരുഷോത്തമന്‍, വി.എ.ചന്ദ്രന്‍നായര്‍, കെ.ആര്‍.സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.