news bank logo
Nahas abideen
3

Followers

query_builder Sun 27 Mar 2022 3:25 am

visibility 501

67 കോടിയുടെ ബജറ്റുമായി മരട് നഗരസഭ

മരട് നഗരസഭസമഗ്ര വികസന ലക്ഷ്യവുമായി 67.06 കോടി രൂപയുടെ ബജറ്റ്സമഗ്ര വികസന ലക്ഷ്യവുമായി മരട് നഗരസഭ 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് നഗരസഭാ ചെയര്‍മാന്‍ ആന്‍റണി ആശാന്‍പറമ്പില്‍ ന്‍റെ അദ്ധ്യക്ഷതയില്‍ വൈസ് ചെയര്‍പേഴ്സണ്‍ ശ്രീമതി അഡ്വ.രശ്മി സനില്‍

അവതരിപ്പിച്ചു. മാലിന്യ സംസ്കരണം, ജല സംരക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, പട്ടികജാതി-പട്ടിക വര്‍ഗ്ഗ് വികസനം, വനിതാ ശാക്തീകരണം, പബ്ലിക്സാ നിട്ടേഷന്‍, കാര്‍ഷിക വികസനവും മൃഗസംരക്ഷണവും, ദുരന്ത നിവാരണം, ഭിന്നലിംഗത്തില്‍പ്പെട്ട ആളുകളുടെ ക്ഷേമം, കുടിവെള്ളം, വൃക്ഷപരിപാലനം,

ഭവന നിര്‍മ്മാണം എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കുന്ന ബജറ്റില്‍67,060,5385/- രൂപ വരവും 61,615,3600/- രൂപ ചെലവും 5,44,51785/- രൂപ നീക്കി ബാക്കി യുമാണ് പ്രതീക്ഷിക്കുന്നത്. എന്‍റെ മരട് ക്ലീന്‍ മരട് - 66 ലക്ഷം എന്‍റെ മരട് ക്ലീന്‍ മരട് എന്ന സന്ദേശം നല്‍കി ഉറവിട മാലിന്യത്തെ  പ്രോത്സാഹിപ്പിക്കാന്‍ ബയോബിന്‍, ബയോഗ്യാസ് എന്നിവയ്ക്കും മറ്റു മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ക്കുമായി 66 ലക്ഷം വകയിരുത്തി.  ആരോഗ്യം - 85 ലക്ഷം ജനങ്ങളുടെ ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും വളന്തകാട് സബ് സെന്‍ററില്‍ രാത്രികാല ഒ.പി., വയോജനങ്ങള്‍ക്കും കിടപ്പു രോഗികള്‍ക്കും സഞ്ചരിക്കുന്ന ലാബ്, വ്യായാമം പ്രോത്സാഹിപ്പിക്കാന്‍ ഹെല്‍ത്ത് പാര്‍ക്ക്, രോഗനിര്‍ണ്ണയ ക്യാമ്പുകള്‍ തുടങ്ങി ആരോഗ്യ മേഖല യെ കേന്ദ്രീകരിച്ചുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 85 ലക്ഷം രൂപ വകയിരുത്തി. വിദ്യഭ്യാസം, കലാ സാംസ്കാരിക മേഖല - 57 ലക്ഷം

വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ വിപുലമായ പദ്ധതികള്‍ ആവിഷ്കരിക്കു ന്നതോടൊപ്പം കലാ സാംസ്കാരിക മേഖലയെ കൂടുതല്‍ ഊര്‍ജ്ജിതമാക്കും. വിദ്യാഭ്യാസ മേഖലയ്ക്കായി 57 ലക്ഷവും കലാ സാംസ്കാരിക പ്രവര്‍ത്തന ങ്ങള്‍ക്കായി 11 ലക്ഷവും വകയിരുത്തി. പട്ടികജാതി -പട്ടിക വര്‍ഗ്ഗ വികസനം പട്ടികജാതി - പട്ടിക വര്‍ഗ്ഗ വിഭാഗത്തിന്‍റെ ഉന്നമനം ലക്ഷ്യം വച്ചുകൊണ്ട് 1,22,75000/- രൂപ വകയിരുത്തിയിട്ടുണ്ട്. വനിത ശാക്തീകരണം

സ്ത്രീകളുടെ ഉന്നമനവും സുരക്ഷയും മുന്‍നിര്‍ത്തി വിവിധ പദ്ധതികള്‍

ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രധാനമായും യോഗ, നീന്തല്‍,

സൈക്ലിളിംഗ് എന്നീ പരിശീലനങ്ങള്‍ക്കും സ്ത്രീകള്‍ക്കായി മെന്‍സ്ട്രല്‍

കപ്പ് വിരതണം ചെയ്യുന്നതിനും മറ്റുമായി 30 ലക്ഷം രൂപ വകയിരുത്തി.

പബ്ലിക് സാനിട്ടേഷന്‍

പബ്ലിക് സാനിട്ടേഷന്‍ ലക്ഷ്യമിട്ട് ടേക് എ ബ്രേക്ക് പദ്ധതിക്കും അതിന്‍റെ

തുടര്‍പരിപാലനത്തിനുമായി 54 ലക്ഷം രൂപ വകയിരുത്തി.

ടൂറിസം

ടൂറിസം മേഖല പ്രോത്സാഹിപ്പിക്കുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 10 ലക്ഷം രൂപ വകയിരുത്തി.

തൊഴിലുറപ്പ് പ്രവര്‍ത്തനം

തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി വരുംവര്‍ഷങ്ങളില്‍ 30000

തൊഴില്‍ ദിനങ്ങള്‍ പ്രതീക്ഷിക്കുന്നു. കാര്‍ഷിക വികസനവും മൃഗസംര ക്ഷണവും കൃഷി രീതികള്‍ മെച്ചപ്പെടുത്തുവാനും മത്സ്യകൃഷി, ജൈവ പച്ചക്കറികൃഷി എന്നിവ പ്രോത്സാഹിപ്പിക്കുവാനും മൃഗസംരക്ഷ ണ ത്തിനും ക്ഷീരമേഖല മെച്ചപ്പെടുത്തുവാനും മറ്റുമായി 67 ലക്ഷം രൂപ വകയിരുത്തി. കൂടാതെ ദുരന്ത നിവാരണം ലക്ഷ്യമിട്ട് ദുരിതാശ്വാസ ത്തിനായി 2 ലക്ഷം രൂപയും പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി 75 ലക്ഷം രൂപയും കുടിവെള്ളത്തിനായി 60 ലക്ഷം രൂപയും ഊര്‍ജ്ജ സംരക്ഷണ ത്തിനായി 55 ലക്ഷം രൂപയും പൊതുതോടുകളുടെ സംരക്ഷണ ത്തിനും മറ്റുമായി 35 ലക്ഷം രൂപയും ഭിന്നലിംഗത്തില്‍പ്പെട്ട ആളുകളുടെ ക്ഷേമത്തിനായി 2 ലക്ഷം രൂപ വകയിരുത്തിയതും കുടുംബശ്രീ ഓണ്‍ലൈന്‍ വിപണനത്തിനായി 12 ലക്ഷം രൂപയും വകയിരുത്തിയത് ബജറ്റില്‍ പ്രാമുഖ്യം നല്‍കിയ പദ്ധതികളാണ്. കൂടതെ നഗരസഭയുടെ വികസനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായുള്ള വിവിധ പദ്ധതികളാണ് മരട് നഗരസഭാ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നഗരസഭയുടെ പശ്ചാത്തല വികസനത്തിനായി പ്രവേശന കവാടവും പ്രധാന ജംഗ്ഷനുകളില്‍ സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കും.

 എന്‍റെ മരട് ക്ലീന്‍ മരട് പദ്ധതിയുടെ ഭാഗമായി ബയോബിന്നുകള്‍,

ബയോഗ്യാസുകള്‍ എന്നിവ സബ്സിഡി നിരക്കില്‍ നല്‍കുന്നതു കൂടാതെ കൂടുതല്‍

പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കും

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെ ഭാഗമായി പെലിക്കന്‍ എന്ന അംഗീകൃത

സ്ഥാപനവുമായി കരാറിലേര്‍പ്പെടുന്നതോടെ മാലിന്യ നിര്‍മ്മാര്‍ജ്ജനം

പൂര്‍ണ്ണമായും സാധ്യമാകും. അതോടൊപ്പം ഞഞഎ, ങഇഎ, ബയോഗ്യാസ് പ്ലാന്‍റ്എന്നിവ നിര്‍മ്മിക്കുകയും ഹരിതകര്‍മ്മ സേന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും ബയോബിന്നിലുപയോഗിക്കുന്ന ഇന്നോകുലം നിര്‍മ്മാണ യൂണിറ്റ്ന ഗരസഭാ പ്രദേശത്ത് സ്ഥാപിക്കും. പേപ്പര്‍ലെസ് ഓഫീസ് എന്ന ലക്ഷ്യം പൂര്‍ത്തിയാക്കും. നഗരസഭയിലെ മുഴുവന്‍

ആളുകള്‍ക്കും കുടിവെള്ളം ഉറപ്പാക്കും. അഭ്യസ്തവിദ്യരായ ആളുകള്‍ക്ക്

വേണ്ടി ജോബ് ഫെയര്‍ നടത്തും.

0
Related News

No content available

Latest News
news bank logo

© Copyright 2021

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward