query_builder Sun 27 Mar 2022 7:09 am
visibility 510
തൃശ്ശൂർ: അകാലത്തിൽ വിട്ട് പിരിഞ്ഞവർക്ക് താങ്ങും തണലുമായി സഹപ്രവർത്തകർ. തൃശൂരിൽ ഒരു കോടി രൂപയുടെ സഹായധനം നൽകി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മാതൃക പ്രവർത്തനങ്ങൾ. സഹായ കരങ്ങൾ തുടർന്നും ഉണ്ടാകുമെന്ന് ഏകോപന സമിതി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ കമ്മിറ്റി സംഘടന അംഗങ്ങാളായ വ്യാപാരികളുടെ സംരക്ഷണത്തിനായി നടപ്പാക്കിയ ഭദ്രം വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയിലൂടെയാണ് മരണപ്പെട്ട പത്തോളം വ്യാപാരികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതമുള്ള സഹായ ധനം കൈമാറിയത്. ഭാവിയിൽ വ്യാപാരികളുടെ പരിപൂർണ സുരക്ഷാ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിക്കപ്പെട്ട പദ്ധതി റവന്യു മന്ത്രി കെ രാജൻ ഉത്ഘാടനം ചെയ്തു.(ബൈറ്റ്) ജീവിത യാത്രയിൽ ഒറ്റപ്പെട്ടു പോകുന്ന കുടുംബത്തിന് കരുത്ത് പകരുന്ന പദ്ധതി മാതൃകാ പരമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ജില്ലാ വ്യാപാരഭവൻ എം ഒ ജോൺ ഹാളിൽ നടന്ന ചടങ്ങിൽ സമിതി ജില്ല പ്രസിഡൻ്റ് കെവി അബ്ദുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. പി ബാലചന്ദ്രൻ മുഖ്യാതിഥിയായി.സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ ആർ വിനോദ് കുമാർ,യൂത്ത് വിങ് പ്രസിഡൻ്റ് എം കെ അബി, ഷൈന ജോർജ്, വി ടി ജോർജ് തുടങ്ങിയവർ സംസാരിച്ചു.
