തൊഴിലുറപ്പ് തൊഴിലാളികളുടെ പണിമുടക്ക്

REGIONAL

ഐക്യദാർഢ്യം ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു.

തൊഴിലുറപ്പ് തൊഴിലാളികളുടെ പണിമുടക്ക്  Enlight News

തൊഴിലുറപ്പ് തൊഴിലാളികളുടെ പണിമുടക്ക് ഐക്യദാർഢ്യം ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. മാർച്ച് 28, 29 തിയ്യതികളിൽ ഐക്യ ട്രേഡ് യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടക്കുന്ന 48 മണിക്കൂർ പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്കൊണ്ട് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (MNREGWU) പല്ലാരിമംഗലം പഞ്ചായത്ത് കമ്മിറ്റി കൂവള്ളൂരിൽ നടത്തിയ യോഗം യൂണിയൻ കവളങ്ങാട് ഏരിയാ വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. പല്ലാരിമംഗലം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സീനത്ത് മൈതീൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ എം അബ്ദുൾ കരിം, ഏരിയാ ജോയിൻ്റ് സെക്രട്ടറി എ എ രമണൻ, ഏരിയാ കമ്മിറ്റി അംഗം ഷാജിത സാദിഖ്, കെ എസ് കെ ടി യു പല്ലാരിമംഗലം വില്ലേജ് സെക്രട്ടറി പി കെ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.