query_builder Sun 27 Mar 2022 9:48 am
visibility 532
ചങ്ങരംകുളം : ചങ്ങരംകുളം മൂക്കുതല നിലംബതിയിൽ മൂന്ന് പതിറ്റാണ്ട് കാലമായി കലാ കായിക സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന റിജൻസി കബ്ബിന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം നടന്നു. ഉദ്ഘാടനത്തോട് അനുബന്ധിച്ചു ചങ്ങരംകുളം ഏബിൾക്യൂർ മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു. നാടിനും സമൂഹത്തിനും ഗുണകരാമാകുന്ന പ്രവർത്തനങ്ങൾക്കാണ് നാളിതുവരെയും ക്ലബ് മുന്നോട്ട് വന്നിട്ടുള്ളത്. ഇനിയുള്ളകാലവും വരും തല മുറകളും അത്തരത്തിലുള്ള പ്രവർത്തനവുമായി തന്നെ മുന്നോട്ട് പോകുമെന്ന് ക്ലബ് പ്രവർത്തകർ പറഞ്ഞു. നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ഒന്നാം വാർഡ് മെമ്പർ ഫയാസ് അധ്യക്ഷത വഹിച്ചു. ക്ലബ് ഭാരവാഹികളായ ഷിയാദ് മണികണ്ഠൻ, സുൽഫിക്കർ അലി, ഏബിൾ ക്യൂർ മെഡിക്കൽ സെന്റർ എം ഡി ഹക്കീം പൂക്കാട്ടിരി,മുനീർ എന്നിവർ സംസാരിച്ചു. ഏബിൾ ക്യൂർ മെഡിക്കൽ സെന്ററിലെ വിവിധ വിഭാഗത്തിലെ ഡോക്ടർ മാർ മെഡിക്കൽ ക്യാമ്പിൽ പരിശോധനകൾ നടത്തി.
