query_builder Sun 27 Mar 2022 4:31 pm
visibility 575

സോബി ജോർജിന്റെ പരാതി ഇപ്രകാരം
__________________________________________
ഒരു സംഘം ആളുകൾ എന്റെ ഓഫീസിൽ അതിക്രമിച്ച് കയറി പ്രശ്നങ്ങൾക്ക് തുനിഞ്ഞു. പത്ത് വർഷം മുൻപിലത്തെ കാര്യമാണ് ഇക്കൂട്ടർ പറയുന്നത്. ഈ കഴിഞ്ഞ പത്ത് വർഷം ഇവർ എവിടെ ആയിരുന്നു. എന്താണ് കേസ്?.
ബാലഭാസ്കർ കേസ് വിധി ഏപ്രിൽ 23 ന് വരാനിരിക്കെ ഒരു കാരണവും ഇല്ലാതെ ഈക്കൂട്ടർ ഇപ്പോൾ വന്നതിന്റെ പിന്നിൽ ആര്? ഈ വന്നവർ ആര്? ഊന്നുകൽ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി
വീഡിയോ പകർത്തിയ ഈ കൂട്ടർ എന്താണ് ഉദ്ദേശി ക്കുന്നത് എന്ന് മനസിലായി. ഇത് ഒന്നും കാണിച്ച് എന്നെ അപമാനിച്ച് ബാലഭാസ്കർ കേസിൽ നിന്നും പിൻതിരിപ്പി ക്കാമെന്ന് ഒരുത്തനും വിചാരിക്കണ്ട.
ഭീരുക്കളല്ലെങ്കിൽ ഒറ്റക്ക് ഒറ്റക്ക് ആണത്തം. ഞാൻ ഒറ്റക്ക് തന്നെ ആണ് എപ്പോഴും. ഇത് ഒരു മാതിരി ആണും പെണ്ണും കെട്ട പരിപാടിയായിപ്പോയി. എന്നെ തീർത്തുകളയും എന്നും പറഞ്ഞാണ് ഈക്കൂട്ടർ പോയതും.
ഇന്ന് രാവിലെയാണ് മുപ്പതോളം പേർ സോബി ജോർജിന്റെ ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. അമേരിക്കയിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയതായും പരാതിക്കാർ പറയുന്നു. എന്നാൽ ബാലഭാസ്ക്കക്കറിന്റെ കൊലപാതകത്തിൽ സത്യം തുറന്ന് പറഞ്ഞതിന്റെ പേരിൽ തന്നെ ഇല്ലാതാക്കാനാണ് വന്നവരുടെ ഉദ്ദേശമെന്നാണ് കലാഭവൻ സോബി ജോർജിന്റെ വാദം.