query_builder Sun 27 Mar 2022 10:20 am
visibility 542
ചങ്ങരംകുളം : ജനകീയ പങ്കാളിത്ത്വത്തോടെ പുനർ നിർമ്മാണം
പൂർത്തിയാക്കിയ ആലംകോട് പഞ്ചായത്തിലെ കോക്കൂർ ഇരുപത്തിയൊന്നാം നമ്പർ അംഗൻവാടിയുടെ ജനകീയ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. കെ വി ഷഹീർ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റീസ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. മൈമൂന ഫാറൂഖ്, പി പി സക്കീർ കൊഴിക്കര, എം കെ അൻവർ, ആയിഷഹസൻ, കെ വി മുഹമ്മദ് മൗലവി, ഇ വി മുഹമ്മദ്, ഇ വി
മുജീബ് കോക്കൂർ, കെ കെ സുകുമാരൻ, അരുൺ ലാൽ സീനത്ത് കോക്കൂർ, സുലൈഖാ ബാനു, ശോഭനടീച്ചർ, എ എം ഖദീജ ടീച്ചർ പ്രസംഗിച്ചു.
അംഗൻവാടിയുടെ വിവിധ വർക്കുകൾ ഏറ്റെടുത്ത് നിർവ്വഹിച്ച ക്ലബ്ബുകൾക്കുള്ള ഉപഹാരം സദസ്സിൽ വിതരണം ചെയ്തു.