query_builder Sun 27 Mar 2022 11:30 am
visibility 500

കാക്കനാട്: ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലുള്ള സ്‌കൂളുകള്‍ക്ക് ലാബ് ഉപകരണങ്ങളുടെ വിതരണം തുടങ്ങി. 2021-22 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെട്രോനെറ്റ് എല്‍.എന്‍.ജി. ലിമിറ്റഡിന്റെ സി.എസ്. ആര്‍. ഫണ്ട് ഉപയോഗിച്ച് നല്‍കുന്ന പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ജെ.ജോമി, ജില്ലാ പഞ്ചായത്തംഗങ്ങളായ മനോജ് മുത്തേടന്‍, ഷാരോണ്‍ പനക്കല്‍, പി.എം. നാസര്‍, ഷാന്റി ഏബ്രഹാം, സെക്രട്ടറി ജോബി തോമസ് എന്നിവര്‍ സംസാരിച്ചു.