ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ 65-ആം വാർഷിക പൊതുയോഗവും,തിരഞ്ഞെടുപ്പും

GENERAL

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ.വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ 65-ആം വാർഷിക പൊതുയോഗവും,തിരഞ്ഞെടുപ്പും Enlight News

ചാവക്കാട് : മർച്ചന്റ്സ് അസോസിയേഷന്റെ 65-ആം വാർഷിക പൊതുയോഗവും,തിരഞ്ഞെടുപ്പും ചാവക്കാട് വ്യാപാരഭവൻ ഹാളിൽ വെച്ച് നടന്നു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ.വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു.തൃശൂർ ജില്ലാ പ്രസിഡന്റും,ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റും കൂടിയായ കെ.വി.അബ്‌ദുൾ ഹമീദ് അധ്യക്ഷത വഹിച്ചു.വാർഷികത്തോടനുബന്ധിച്ച് എസ്എസ്എൽസി,പ്ലസ്ടൂ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാര വിതരണം ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ നിർവഹിച്ചു.ജില്ലാ സെക്രട്ടറി ലൂക്കോസ് തലക്കോട്ടൂർ,ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോജി തോമസ്,ട്രഷറർ  കെ.കെ.സേതുമാധവൻ, സി.ടി.തമ്പി, കെ.എൻ.സുധീർ, കെ.കെ.നടരാജൻ,പി.എം.അബ്‌ദുൾ ജാഫർ,പി.എസ്.അക്ബർ,ആറ്റൂർ രാജൻ,സെക്രട്ടറിയേറ്റ് മെമ്പർ ആർ.എസ്.ഹമീദ്,ഇ.എ.ഷിബു,യൂത്ത് വിങ് സെക്രട്ടറി ഷഹീർ,വനിതാ വിങ് പ്രസിഡന്റ്‌ ഫാദിയ ഷഹീർ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി കെ.വി.അബ്‌ദുൾ ഹമീദ്(പ്രസിഡന്റ്‌),ജോജി തോമസ്(ജനറൽ  സെക്രട്ടറി), കെ.കെ.സേതുമാധവൻ (ട്രഷറർ),സി.ടി.തമ്പി, കെ.എൻ.സുധീർ, കെ.കെ.നടരാജൻ(വൈസ് പ്രസിഡന്റുമാർ), പി.എം.അബ്‌ദുൾ ജാഫർ, പി.എസ്.അക്ബർ,ആറ്റൂർ രാജൻ(സെക്രട്ടറിമാർ),ആർ.എസ്.ഹമീദ്,ഇ.എ.ഷിബു(സെക്രട്ടറിയേറ്റ് മെമ്പർമാർ) എന്നിവരെ തിരഞ്ഞെടുത്തു.