query_builder Sun 27 Mar 2022 12:21 pm
visibility 501
ചാവക്കാട് : താലൂക്കിലെ ഹീമോഫീലിയ രോഗികളുടെയും കുടുംബാംഗങ്ങളുടെയും സംഗമം നടന്നു. രോഗികളുടെ പ്രശ്‌നങ്ങളെ കുറിച്ച് മനസിലാക്കുവാന്‍ എന്‍.കെ.അക്ബര്‍ എം.എല്‍.എ. യോഗത്തില്‍ സന്നിഹിതനായിരുന്നു.തെക്കഞ്ചേരി സലീം നഗര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കോ-ആഡിനേറ്റര്‍ വി.എം.സുധീര്‍ അധ്യക്ഷത വഹിച്ചു.രോഗികളുടെ ഇന്നത്തെ അവസ്ഥയെകുറിച്ചും ആന്റി ഹീമോഫീലിയ ഫാക്ടറിന്റെ അത്യാവശ്യകതയെ സംബന്ധിച്ചും ഹീമോഫീലിയ ഫെഡറേഷന്‍ ഇന്ത്യ സംസ്ഥാന കോആഡിനേഷന്‍ ചെയര്‍മാന്‍ ഇ.രഘുനന്ദന്‍ വിവരിച്ചു.കാരുണ്യ പദ്ധതിയില്‍ നിന്ന് രോഗികള്‍ക്ക് എല്ലാതവണയും മരുന്നുകള്‍ കൃത്യമായി ലഭിച്ചിരുന്നു.എന്നാല്‍ ആശാധാര പദ്ധതി വന്നതോടെ രോഗികള്‍ക്ക് മരുന്ന് ലഭിക്കാത്ത സ്ഥിതിയാണെന്നും ഇതുമൂലം രോഗികള്‍ വളരെയധികം ദുരിതത്തിലായെന്നും രോഗികള്‍ പറഞ്ഞു.ഹീമോഫീലിയ രോഗികള്‍ക്ക് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നിന്ന് രണ്ടാഴ്ച്ചക്കകം മരുന്ന് എത്തിക്കാമെന്നും ഹോം തെറാപ്പിക്കായി ഒരു ഡോസ് മരുന്ന് സൂക്ഷിക്കുവാനായി വ്യവസ്ഥ ചെയ്യുമെന്നും എം.എല്‍.എ. യോഗത്തില്‍ ഉറപ്പ് നല്‍കി.26 രോഗികള്‍ അടക്കം 100 ഓളം പേര്‍ യോഗത്തില്‍ പങ്കെടുത്തു.