query_builder Sun 27 Mar 2022 1:07 pm
visibility 505

പൂക്കോട് ചപ്പാരം വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പേര്യ 34 മുതൽ പേര്യ ചുരം വരെ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി ശുചീകരണ പ്രവർത്തികൾ തുടങ്ങി. നോർത്ത് വയനാട് ഡിഫ്ഒ ദർശൻ ഗട്ടാനി ഉദ്ഘാടനം നിർവഹിച്ചു. പേര്യ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ എംപി സജീവ് വിഎസ്എസ്,സെക്രട്ടറി സിറിൾ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ, പേര്യ ഫോറസ്റ്റ് സെക്ഷൻ ജീവനക്കാർ, ഗുരുകുല ബോട്ടാണിക്കൽ ഗാർഡൻ ജീവനക്കാർ, വിഎസ്എസ് അംഗങ്ങൾ, പരിസ്ഥിതി സംഘടനകൾ, പേര്യ ജാഗ്രത സമിതി അംഗങ്ങൾ അടക്കം 50 ഓളം ആളുകൾ പങ്കെടുത്തു.
Also read: കെ–റെയിൽ; ഭൂമിയേറ്റെടുക്കൽ സെല്ലുകളിലെ റവന്യു ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിച്ചിച്ചിട്ട് ആറുമാസം