query_builder Sun 27 Mar 2022 2:28 pm
visibility 501
കാക്കനാട് : കാക്കനാട് എം.എ.എ.എം എല്‍.പി.സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂമിനായി കമ്പ്യൂട്ടര്‍ വിതരണം ചെയ്തു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനില്‍ നിന്നും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സൗദാമിനി കമ്പ്യൂട്ടറിന്റെ രേഖകള്‍ ഏറ്റുവാങ്ങി. രാജഗിരി കോളേജ് ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി ഡോ. ഋതു ജെയിംസ്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനീറ ഫിറോസ്, ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ പ്രിസിഡന്റ് എല്‍ദോ ചിറക്കച്ചാലില്‍, സെക്രട്ടറി വിജീഷ് നമ്പിള്ളില്‍, കൗണ്‍സിലര്‍ സി.സി വിജു, ട്രാക് മണ്ഡലം വൈസ് പ്രസിഡന്റ് എം.എസ്. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.