query_builder Sun 27 Mar 2022 2:34 pm
visibility 499
കാക്കനാട് : ഹര്‍ത്താലുകളില്‍ നിന്നും സമരങ്ങളില്‍ നിന്നും കച്ചവടക്കാരെ ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കനാട് യൂണിറ്റ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന പൊതുപണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് വ്യാപാരികളുടെ പ്രതിഷേധം. വിവിധ സംഘടനകളുടെ ഹര്‍ത്താലുകളും പണിമുടക്കുകളും നടക്കുമ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. ഈ സാഹചര്യത്തില്‍ വ്യാപാരികളുടെ സ്വത്തിനും ജീവനും മതിയായ സുരക്ഷ ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെയും നഗരത്തിലും പോസ്റ്ററുകള്‍ പ്രചരിപ്പിച്ച് അതുവഴി കൂടുതല്‍ പേരിലേക്ക് പ്രതിഷേധം എത്തിക്കാനാണ് ഇവരുടെ തീരുമാനം. പ്രളയവും കോവിഡ് കാലഘട്ടവും കഴിഞ്ഞ് അതിജീവനത്തിന് പോരാടുന്ന ചെറുകിട വ്യാപാരികളെ ഇത്തരം സമരപരമ്പരകള്‍ കൂടുതല്‍ നഷ്ടത്തിലേക്ക് തള്ളിവിടുകയാണെന്ന് വ്യാപാരികള്‍ വ്യക്തമാക്കി.