query_builder Sun 27 Mar 2022 2:40 pm
visibility 500

മണിയൂർ : വടക്കൻ കേരളത്തിലെ ഉൾനാടൻ ഗ്രാമത്തിൻ്റെ ഐതിഹാസിക സമര ചരിത്രത്തെ അനുഭൂതിയാക്കി എഴുതിയ ഉജ്വല നോവലാണ് ചന്ദ്രശേഖരൻ തിക്കോടി രചിച്ച ' വടക്കൻ കാറ്റ് ' എന്ന് പ്രശസ്ത കവിയും , പ്രഭാഷകനുമായ
ഡോ.സോമൻ കടലൂർ അഭിപ്രായപ്പെട്ടു.
കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി സംഘടിപ്പിച്ച 'പുസ്തക പരിചയം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ചടങ്ങിൽ പൂർണ്ണ - ഉറൂബ് നോവൽ അവാർഡും ,ഗുരുപൂജ പുരസ്കാരവും ലഭിച്ച ചന്ദ്രശേഖരൻ തിക്കോടി ,സംഘ ശബ്ദം സാഹിത്യ പുരസ്കാര ജേതാവ് പി. ദിവ്യാഞ്ജലി ,ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരത്തിൽ യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഭഗത് തെക്കേടത്ത് എന്നിവരെ ആദരിച്ചു.
ലൈബ്രറി പ്രസിഡണ്ട് കെ.എം.കെ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു.സൈദ് കുറുന്തോടി , ടി.കെ. ഇന്ദിര ടീച്ചർ ,ടി.പി.രാജീവൻ ,പി.ദിവ്യാഞ്ജലി എന്നിവർ സംസാരിച്ചു.