ലോട്ടറി ഘടന പുന:പരിശോധിക്കണം

GENERAL

ലോട്ടറി രംഗത്ത് സമ്മാന ഘടന പരിഷ്കരിച്ച് കൂടുതൽ പേർക്ക് സമ്മാനം ലഭിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കണം

ലോട്ടറി ഘടന പുന:പരിശോധിക്കണം Enlight News

ലോട്ടറി രംഗത്ത് സമ്മാന ഘടന പരിഷ്കരിച്ച് കൂടുതൽ പേർക്ക് സമ്മാനം ലഭിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കണമെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ. ആൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ എ.ഐ.ടി.യു.സി തൃശൂർ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.ജെ. റാഫി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.എം. ജമാൽ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. 


യൂണിയൻ ജില്ലാ സെക്രട്ടറി വി.കെ.ലതിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ടി.ആർ. ബാബുരാജ്, അഡ്വ.പോളി കണിച്ചായി , ടി.വി.രാമകൃഷ്ണൻ, ടി.ഒ. ഷിന്റോ ,വിജോയ്. കെ, എ.വി.ബാബുരാജ്, പ്രസംഗിച്ചു.


ലോട്ടറി മുഖവിലകുറക്കുക, സെറ്റ് നമ്പർ വില്പന നിരോധിക്കുക, ലോട്ടറി വില്പന കേന്ദ്രത്തിലെ പോലീസിടപെടൽ ഒഴിവാക്കുക, ഓണം അഡ്വാൻസ് കുടിശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു. ഭാരവാഹികൾ :കെ.ജെ. റാഫി ( പ്രസിഡന്റ്), വി.കെ.ലതിക (സെക്രട്ടറി), സി.സി സദാനന്ദൻ, കെ.ജെ. ആൻഡ്രൂസ്, കെ.കെ.ശിവൻ (വൈസ് പ്രസിഡന്റുമാർ), വിജോയ് .കെ, ജിഷ രാജ് (ജോ.സെക്രട്ടറി മാർ), ടി.ഒ. ഷിന്റോ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.