query_builder Sun 27 Mar 2022 4:34 pm
visibility 501

തൃശൂർ- നഗരത്തിലെ റോഡുകളിലെ കണ്ടെത്തിയ എൽ മാർക്കിംഗ്.... ആശങ്ക വേണ്ടായെന്ന് അധികൃതർ. GIS മാപ്പിങ്ങിൻ്റെ ഭാഗമായുള്ള അടയാളപ്പെടുത്തൽ മാത്രാമാണിതെന്നും കോർപ്പറേഷൻ. തൃശൂർ കോർപ്പറേഷൻ്റെ ആസ്തി വിഭവങ്ങൾ ഒരു വിരൽ തുമ്പിൽ അറിയാം എന്ന ലക്ഷ്യത്തോടെ,ഭൗമ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന G I S മാപ്പിംഗിൻ്റെ ഭാഗമായാണ് L മാർക്കിങ് നടത്തിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.മാപ്പിംഗ് പൂർത്തിയായ ഭാഗങ്ങളിൽ അത് തിരിച്ചറിയുന്നതിനായാണ് അവ അടയാളപെടുത്തിയിരിക്കുന്ന തെന്നും അതല്ലാതെ മറ്റു ദുരൂഹതകൾ ഒന്നും തന്നെ ഇല്ലായെന്നും അധികൃതർ അഭിപ്രായപ്പെട്ടു .K റെയിൽ അലൈൻമെൻ്റിനായി പലയിടങ്ങളിലും സർവേ കല്ലുകൾ ഇടുന്ന പശ്ചാത്തലത്തിൽ L മാർക്കിംഗ് ജനങ്ങളിൽ ആശങ്ക പടർത്തുന്നുവെന്നാരോപിച്ച് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയലാണ് വിഷയത്തിൽ ദുരൂഹത ഉണ്ടെന്ന് പറഞ്ഞ് രംഗത്ത് വന്നത്.എന്നാല് മാർക്കിംഗിനെ കുറിച്ച് വ്യക്തമായ അറിവുള്ള അദ്ദേഹം എന്തിനാണ് ഇത്തരത്തിലൊരു നാടകം കളിച്ചതെന്ന് അറിയില്ലെന്നാണ് അധികൃതർ അഭിപ്രായപ്പെട്ടത്.എന്ത് തന്നെയായാലും മാർക്കിങ്ങ് വിഷയത്തിൽ ദുരൂഹതയും ഭീതിയും ഇതോടെ ആവശ്യമില്ലെന്ന് ഉറപ്പായി.