query_builder Sun 27 Mar 2022 7:16 pm
visibility 500

പാനൂര്‍ : പൊയിലൂര്‍ പാറയുള്ള പറമ്പത്ത് കെ.പി.ചിത്രന്റെ ബൈക്ക് തീ വച്ച് നശിപ്പിച്ച നിലയില്‍ കാണപ്പെട്ടു. ചിത്രന്റെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട KL 58 F 8277 നമ്പര്‍ ബൈക്കാണ് വീടിനോട് തന്നെ ചേര്‍ന്ന് മാറ്റിയിട്ട ശേഷം തീയിട്ടത്. തീ ആളിപടരുന്നത് കണ്ട് വീട്ടുകാര്‍ പുറത്ത് വന്ന് നോക്കുമ്പോഴാണ് ബൈക്ക് കത്തുന്നത് കണ്ടത്. ഉടന്‍ തന്നെ കൊളവല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. വീട്ടു മുറ്റത്ത് കെട്ടിയ ടാര്‍പായയും കത്തിനശിച്ചു. കൊളവല്ലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു